രാഷ്ടീയ നേട്ടത്തിനായി ദേശീയത മറന്ന് ഇന്ത്യൻ വിരുദ്ധ ശക്തികളുടെ താളത്തിന് കോമാളിവേഷം കെട്ടി തിമിർത്താടിയ ജസ്റ്റിൻ ട്രോഡോക്ക് കാനഡയിൽ അന്ത്യമണി മുഴങ്ങുന്നു . ഖാലിസ്ഥാൻ അനുകൂലികളുടെ പാർട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ട്രോഡോക്കുള്ള പിന്തുണ പിൻവലിച്ചതാണ് കാനഡയിലെ നിലവിലെ രാഷ്ടീയ പ്രതിസന്ധിക്ക് കാരണമായത് .
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിൽ തൂക്കുമന്ത്രിസഭയായി മാറിയ ജസ്റ്റിൻ ട്രൂഡോക്ക് ഇനി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്റിൽ പാസ്സാക്കിയെടുക്കണമെങ്കിൽ പ്രതിപക്ഷത്തിന്റെ സഹായം അനിവാര്യമായിരിക്കും പക്ഷെ അതത്ര ഏളുപ്പമായിരിക്കില്ല . കാരണം ഇന്ത്യ അടക്കമുളള രാജ്യങ്ങളോട് കാനഡ സ്വീകരിച്ചു പോരുന്ന പരമ്പരാഗതമായിട്ടുള്ള നയതന്ത്രബന്ധങ്ങളിൽ അപക്വമായ നിലപാടുകളിലൂടെ വിള്ളൽ വീഴ്ത്തിയ ട്രോഡോയുടെ നയങ്ങളിൽ കടുത്ത അതൃപ്തി പ്രതിപക്ഷത്തിനുണ്ട് എന്നതു തന്നെ .
തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലിൽ വച്ച് ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചെങ്കിലും ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു . എന്തായാലും രാഷ്ട്രീയമായി വിലായിരുത്തുമ്പോൾ നിലവിലെ സ്ഥിതിഗതികളിലൂടെ മുന്നോട്ടു പോകുവാനും കാനഡക്കും ട്രൂഡോക്കുമാവില്ല എന്നത് വ്യക്തം .
ആയതു കൊണ്ടു തന്നെ ട്രൂഡോ തള്ളിക്കളയുന്നുണ്ടെങ്കിലും കാനഡയിൽ പൊതുതെറിഞ്ഞെടുപ്പ് നേരെത്തെ ആയാലും അത്ഭുതപ്പെടാനില്ല . അല്ലെങ്കിലും തീവ്രവാദികളെ വളർത്തുന്നവരും അവരിലൂടെ നേട്ടം കൊയ്യുന്നവരുടെയും ഗതി അവസാനം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമെന്നത് ലോകം എത്രം തവണ തെളിയിച്ചിരിക്കുന്നു.