Friday, December 27, 2024
Homeഅമേരിക്കഎന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?.

എന്തിനാണ് നമ്മൾ ‘ഹാപ്പി ക്രിസ്‌മസ്’ എന്നതിനേക്കാൾ ‘മെറി ക്രിസ്‌മസ്’ എന്ന് പറയുന്നത്?.

എന്തിനാണ് നമ്മൾ ‘ഹാപ്പി ക്രിസ്‌മസ്’ എന്നതിനേക്കാൾ ‘മെറി ക്രിസ്‌മസ്’ എന്ന് പറയുന്നത്? എ ഡി നാലാം നൂറ്റാണ്ട് മുതൽ ക്രിസ്മസ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും 1534 മുതൽ മാത്രമാണ് ” മെറി ക്രിസ്മസ്” സന്ദേശം ഉപയോഗിച്ചു വരുന്നത്. ബിഷപ്പ് ജോൺ ഫിഷർ ഹെൻറി എട്ടാമന്റെ മുഖ്യമന്ത്രി തോമസ് ക്രോംവെല്ലിന് എഴുതിയ കത്തിൽ ഇത് ഇങ്ങനെ വെളിപ്പെടുത്തുന്നു. “And thus I comytt you to god, who send you a mery Christmas & many.”
1699-ൽ ഒരു ഇംഗ്ലീഷ് അഡ്മിറൽ എഴുതിയ ഒരു അനൗപചാരിക കത്തിൽ “മെറി ക്രിസ്മസ് ആൻഡ് എ ഹാപ്പി ന്യൂ ഇയർ” (അങ്ങനെ രണ്ട് ആശംസകൾ ഉൾക്കൊള്ളിച്ച്) .എഴുതിയതായി കാണപ്പെടുന്നു. . 16-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കരോളിൽ “ഞങ്ങൾ നിങ്ങൾക്ക് മെറി ക്രിസ്മസ് ആശംസിക്കുന്നു,” എന്ന് പറയുന്നു.

1843-ൽ ചാൾസ് ഡിക്കൻസിന്റെ ‘എ ക്രിസ്മസ് കരോൾ’ പ്രസിദ്ധീകരിച്ചു. അതിൽ 21 പ്രാവശ്യം മെറി ക്രിസ്തുമസ് ഉപയോഗിച്ചിട്ടുണ്ട്. 1843-ൽ ഇംഗ്ലണ്ടിൽ നിർമ്മിച്ച ആദ്യത്തെ വാണിജ്യ ക്രിസ്മസ് കാർഡ് മെറി ക്രിസ്തുമസ് വാക്യം ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാക്കി. വാണിജ്യപരമായി വിറ്റഴിച്ച ആദ്യത്തെ ക്രിസ്മസ് കാർഡിൽ ( “എ മെറി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ ടു യു”) എന്ന സല്യൂട്ട് അടങ്ങിയിരുന്നു.

എന്നാൽ യുകെയിലും അയർലൻഡിലും “ഹാപ്പി ക്രിസ്മസ്” എന്നാണ് ഉപയോഗിക്കുന്നത്. എലിസബത്ത് രാജ്ഞി II തന്റെ വാർഷിക ക്രിസ്മസ് പ്രക്ഷേപണത്തിൽ ബ്രിട്ടീഷ് പ്രജകൾക്ക് “ഹാപ്പി ക്രിസ്മസ്” ആശംസിക്കുന്നു,
വിക്ടോറിയൻ കാലഘട്ടത്തിലെ മെത്തഡിസ്റ്റ് സഭാവിശ്വാസികളിൽ നിന്നാണ് ഇത് ആരംഭിച്ചത്. രാജകുടുംബം “ഹാപ്പി ക്രിസ്മസ്” തങ്ങളുടെ അഭിവാദ്യമായി സ്വീകരിച്ചു. ഇവിടെ സന്തോഷം” എന്നത് “ആഹ്ലാദം” എന്നതിനേക്കാൾ ഉയർന്ന വിഭാഗങ്ങളുടെ അഭിവാദ്യം എന്ന് അർത്ഥം കൽപ്പിക്കപ്പെടുന്നു.

മെറി എന്നത് പഴയ ഇംഗ്ലീഷ് പദമായ “മൈറിജ്” (ഇത് പഴയ ജർമ്മൻ ഭാഷയിൽ നിന്ന് വന്നതാണ്) എന്നതിന്റെ നിലവിലെഅക്ഷരവിന്യാസമാണ്, അത് “ആനന്ദം” അല്ലെങ്കിൽ “ആനന്ദകരമായത്” എന്നാണ്.അതുകൊണ്ട് മെറി ക്രിസ്മസ് എന്നത് ക്രിസ്തുവിന്റെ ഉത്സവത്തിൽ സ്വീകർത്താവിന് സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന ഒരു വാക്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments