Friday, December 27, 2024
Homeകേരളംപൂജാ ബംമ്പർ ലോട്ടറി: കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്

പൂജാ ബംമ്പർ ലോട്ടറി: കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്

കൊല്ലം:. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം കിട്ടിയത്. നികുതി പിടിച്ചശേഷം 6.18 കോടി രൂപയാണ് ദിനേശിന് കൈയിൽ കിട്ടുക. JC 325526 എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്.

ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു. 2019ല്‍ ചെറിയ വ്യത്യാസത്തിൽ 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്. നവംബര്‍ 22നാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. ഏജന്‍സി വ്യവസ്ഥയില്‍ ടിക്കറ്റ് എടുത്തുകൊണ്ടു പോയതിനാലാണ്, ഏജന്റിന് ആകാം ഇക്കുറി ഒന്നാം സമ്മാനം അടിച്ചതെന്ന് കരുതിയത്. പക്ഷേ അദ്ദേഹം ഏജന്റ് അല്ല. കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് എന്നും ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

ഒന്നാം സമ്മാനം ലഭിച്ച ജയകുമാർ ലോട്ടറിയോടു ചേർന്നുള്ള ക്വയിലോൺ ലോട്ടറി സെന്റർ ഉടമ ഷാനവാസ് വിറ്റ ടിക്കറ്റിനാ‌ണ് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചത്. ഷാനവാസിന് നാലാം തവണയാണ് സമാശ്വാസ സമ്മാനം കിട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments