Friday, November 8, 2024
Homeകായികംപ്രായം തളര്‍ത്താത്ത വീര്യമുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍; ഐപിഎല്‍ ലേലദിനങ്ങള്‍ കാത്ത് ഇംഗ്ലണ്ട് പേസര്‍.

പ്രായം തളര്‍ത്താത്ത വീര്യമുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍; ഐപിഎല്‍ ലേലദിനങ്ങള്‍ കാത്ത് ഇംഗ്ലണ്ട് പേസര്‍.

ഇംഗ്ലണ്ടിനായി 188 മത്സരങ്ങള്‍. ശ്രീലങ്കന്‍ ഇതിഹാസ ബൗളര്‍ മുത്തയ്യ മുരളീധരനും ഓ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനും ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള ആഗ്രഹം മൂത്ത് മെഗാലേലത്തില്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വരുന്ന ഐപിഎല്‍ സീസണിനായി ജിദ്ദയില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ താന്‍ ലിസ്റ്റ് ചെയ്തതായി 42-കാരനായ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 1.25 കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത്. ഈ മാസം 24,25 തീയ്യതികളിലാണ് മെഗാലേലം നടക്കുന്നത്.

2014-ല്‍ ആണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ അവസാനമായി ടി20 മത്സരം കളിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ലെന്ന് പറയുന്ന താരം തന്റെ കരിയറില്‍ ഇനിയും ചിലത് നേടാനുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുന്നു. ”ഞാന്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. എന്നാല്‍ ചിലതെല്ലാം എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ കൂടുതല്‍ എന്തെങ്കിലും നല്‍കാമെന്നാണ് കരുതുന്നത്.” അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

പരിശീലനം തുടരുന്നുവെന്നും ഇംഗ്ലണ്ട് ടീമിന്റെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായും ഐപിഎല്‍ പോലെ ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനുണ്ടെന്നും താരം വ്യക്തമാക്കി. ‘ബേണ്‍ലി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ 2014 ഓഗസ്റ്റില്‍ തന്റെ കൗണ്ടി ടീമായ ലങ്കാഷെയറിനായാണ് അവസാനമായി ടി20 കളിച്ചത്.

ഇംഗ്ലണ്ടിനായി അവസാന മത്സരം കളിച്ചത് 2009 നവംബറിലാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നമതാണ് ആന്‍ഡേഴ്‌സണ്‍. 800 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും 708 വിക്കറ്റ് കൊയ്ത ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍. ഏതായാലും ഐപിഎല്ലില്‍ കളിക്കാനുള്ള താല്‍പ്പര്യം അറിയിച്ച ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഏത് ടീമിലെത്തുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധാകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments