Wednesday, November 6, 2024
Homeകേരളംസര്‍വീസ് ചാര്‍ജ് വര്‍ധനവില്‍ റിവേഴ്‌സ് ഗിയറിട്ട് MVD; നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനം.

സര്‍വീസ് ചാര്‍ജ് വര്‍ധനവില്‍ റിവേഴ്‌സ് ഗിയറിട്ട് MVD; നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനം.

ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ (ലൈസൻസ് പർട്ടിക്കുലേഴ്സ്) നൽകുന്നതിനുള്ള സർവീസ് ചാർജ് 200 രൂപയായി ഉയർത്തിയത് മോട്ടോർവാഹനവകുപ്പ് പിൻവലിക്കും. അപ്രതീക്ഷിത നിരക്ക് വർധനയ്ക്കെതിരേ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസൻസിന് സർവീസ് ചാർജ് വർധിപ്പിച്ചതിനൊപ്പമാണ് ലൈസൻസ് വിശദാംശങ്ങൾക്കും നിരക്ക് ഉയർത്തിയത്.

നിരക്ക് വർധന പിൻവലിക്കാൻ സോഫ്റ്റ്വേറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിക ഫീസ് അടച്ചവർക്ക് ആവശ്യപ്പെട്ടാൽ തുക തിരികെ നൽകും. അതേസമയം ലൈസൻസിന് സർവീസ് ചാർജ് കൂട്ടിയത് പുനഃപരിശോധിക്കാൻ ഇടയില്ല. ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾക്കുള്ള നിരക്ക് കുത്തനെ കൂട്ടിയത് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ലൈസൻസ് പർട്ടിക്കുലേഴ്സ് സർവീസ് ചാർജ് 30-ൽ നിന്ന് 200 രൂപയായി മോട്ടോർവാഹന വകുപ്പ് ഉയർത്തിത്. 50 രൂപ ഫീസും, 30 രൂപ സർവീസ് ചാർജും ഉൾപ്പെടെ 80 രൂപ ഈടാക്കിയിരുന്നിടത്ത് അപേക്ഷകർ 250 രൂപ നൽകേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പിന് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 രൂപയായി കൂട്ടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം.

ലൈസൻസ് കാർഡ് അച്ചടി നിർത്തിയതിലെ നഷ്ടം നികത്താനാണ് സർവീസ് ചാർജുകൾ കുത്തനെ ഉയർത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒരു വ്യക്തിയുടെ ലൈസൻസ് സംബന്ധമായ പൂർണ വിവരങ്ങളുടെ പകർപ്പാണ് ലൈസൻസ് വിശദാംശങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീസും സർവീസ് ചാർജും വാങ്ങിയിരുന്നെങ്കിലും ഇതിന്റെ ഡിജിറ്റൽ പകർപ്പാണ് നൽകിയിരുന്നത്. അച്ചടിക്കുന്നതിൽപ്പോലും മോട്ടോർവാഹന വകുപ്പിനു ചെലവില്ലായിരുന്നു.

കേന്ദ്രസർക്കാർ സോഫ്റ്റ്വേറായ സാരഥിയിലാണ് ലൈസൻസ് സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നത്. ലൈസൻസ് അപേക്ഷിക്കുമ്പോൾ നൽകുന്ന അടിസ്ഥാന വിവരങ്ങൾമുതൽ വിവിധ കാലങ്ങളിൽ നേരിട്ടിട്ടുള്ള അച്ചടക്ക നടപടികൾവരെ വിശദാംശങ്ങളിൽ ലഭിക്കും. ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് സോഫ്റ്റ്വേർ നേരിട്ടാണ് പകർപ്പ് നൽകുന്നത്. ഉദ്യോഗസ്ഥ ഇടപെടൽ ആവശ്യമില്ലാത്ത (ഓട്ടോ അപ്രൂവൽ) വിഭാഗത്തിലാണ് ലൈസൻസ് വിശദാംശങ്ങളുടെ അപേക്ഷകളുള്ളത്. മോട്ടോർ വാഹവകുപ്പിനു യാതൊരു മുതൽമുടക്കുമില്ലാത്ത അപേക്ഷയിലാണ് സർവീസ് ചാർജ് കുത്തനെ കൂട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments