തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ചാവശ്ശേരി സ്വദേശിയായ മർഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിടുകയും ചെയ്തു.
മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു. 2005 മാർച്ച് പത്തിനാണ് ഇരിട്ടിയിൽ ബസിൽ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്.