Saturday, November 23, 2024
Homeഇന്ത്യഐ എസ് ആര്‍ ഒ :ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ചു

ഐ എസ് ആര്‍ ഒ :ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ചു

ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ഐഎസ്ആർഒ ആരംഭിച്ചു . ലഡാക്കിലെ ലേയിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്‍റെ വെല്ലുവിളികൾ പഠിക്കുന്നതിനായി മിഷൻ‌ ആരംഭിച്ചിരിക്കുന്നത്.

ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കി.ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ഐഎസ്ആർഒ, ആക സ്‌പേസ് സ്റ്റുഡിയോ, ലഡാക്ക് സർവ്വകലാശാല, ബോംബെ ഐഐടി എന്നിവർ സഹകരിച്ചാണ് ദൗത്യം ആരംഭിച്ചത് . മറ്റൊരു ​ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങൾ പേടകത്തിൽ ഒരുക്കി . പേടകത്തിൽ ഒരു ഹൈഡ്രോപോണിക്‌സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ട് . ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബിൽ ഒരുക്കിയത് .

2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) സ്ഥാപിക്കുകയും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments