Saturday, December 7, 2024
Homeഇന്ത്യമുംബൈയിൽ പാന്റിൽ മൂത്രമൊഴിച്ചതിന്  നാലുവയസുകാരനെ അമ്മയുടെ കാമുകൻ ചവിട്ടിക്കൊന്നു

മുംബൈയിൽ പാന്റിൽ മൂത്രമൊഴിച്ചതിന്  നാലുവയസുകാരനെ അമ്മയുടെ കാമുകൻ ചവിട്ടിക്കൊന്നു

മുംബൈ കുർല സ്വദേശിനി പൂജാകുമാരി ചന്ദ്രവൻഷിയുടെ മകൻ ഓംകാർ ആണ് മരിച്ചത്. സംഭവത്തിൽ പൂജാ കുമാരിയുടെ കാമുകനും ക്യാൻ്റീൻ ജോലിക്കാരനുമായ റിതേഷ് കുമാറിനെ നെഹ്റു നഗർ പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാന്റിൽ മൂത്രമൊഴിച്ചതിന് ഇയാൾ കുട്ടിയുടെ വയറ്റിൽ ചവിട്ടുകയായിരുന്നു.

ഒക്ടോബർ 26നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആറു വയസുകാരിയായ മൂത്ത മകൾ സാക്ഷിയെയും ഇളയമകൻ ഓംകാറിനെയും കുർള ഈസ്റ്റിലെ പാത്ര ചാവലിലുള്ള വീട്ടിൽ നിറുത്തിയിട്ട് പൂജാകുമാരി അടുത്തുള്ള റസ്റ്റോറന്റിൽ ജോലിക്കിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചെത്തിയ പൂജാകുമാരിയോട് വയറു വേദനിക്കുന്നു എന്ന് കുട്ടി പറയുകയും കാര്യം തിരക്കയപ്പോൾ കുട്ടി സംഭവം വിവരിക്കുകയുമായിരുന്നു.കൂട്ടുകാരുമായി കളിച്ചുകൊണ്ടു നിൽക്കുന്നതിനിടയിൽ അറിയാതെ പാന്റിൽ മൂത്രമൊഴിക്കുകയായിരുന്നു എന്നും ഇതിനിടയിൽ വീട്ടിലേക്ക് വന്ന റിതേഷ് കുമാർ ഇതു കണ്ട് പ്രകോപിതനാകുകയും  ഒന്നിലധികം തവണ വയറ്റിലും കാലിലും തൊഴിക്കുകയുമായിരുന്നു.

കുട്ടിയെ ചവിട്ടിയതിനെ പൂജാകുമാരിയും അയൽക്കാരും ചോദ്യം ചെയ്ത ദേഷ്യത്തിൽ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരാശുപത്രിയിലെക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച പൂജാകുമാരി ഇക്കഴിഞ്ഞ മെയിലാണ് റിതേഷ് കുമാറിനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും. തുടർന്ന് ഇയാൾ പൂജാകുമാരിയുടെ വാടക വീട്ടിൽ താമസമാകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments