Friday, November 22, 2024
Homeകേരളംകുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ.

കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ.

ആലുവ അർബൻ കോർപ്പറേറ്റ് ബാങ്കിന്റെ അനധികൃത ജപ്തി നടപടി നേരിട്ട ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസം. 24 വാർത്തക്ക് പിന്നാലെ ബാങ്ക് അധികൃതർ എത്തി പൂട്ടിയ വാതിൽ തുറന്നു നൽകി. കീഴ്മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനും ആണ് ദുരനുഭവം ഉണ്ടായത്. മരുന്നും വെള്ളവുമില്ലാതെ എട്ടുമണിക്കൂറാണ് ഭിന്നശേഷിക്കാരനും ആയി മാതാപിതാക്കൾ വീടിനു പുറത്തിരുത്.മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കിയ അർബൻ ബാങ്കിന്റെ ജപ്തിയിൽ മന്ത്രി വി എൻ വാസവൻ ഇടപെട്ടിരുന്നു. പുറത്താക്കിയവരെ വീട്ടിൽ കയറ്റാൻ നിർദേശം നൽകി. എറണാകുളം സഹകരണ ജോയിൻ രജിസ്ട്രാർ വഴി ബാങ്കുമായി ബന്ധപ്പെട്ടു.

കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമർശനവുമായി കുടുംബം രംഗത്തെത്തി.10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി ട്വൻറിഫോറിനോട് പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥൻ വൈരമണി.തുക അടയ്ക്കാൻ മൂന്ന് വർഷം കാലാവധി ബാക്കി നിൽക്കെയാണ് നടപടി. 2017ലാണ് വൈരമണി വീട് വെക്കുന്നതിനായി 10 ലക്ഷം വായ്പ എടുത്തത്. ബാങ്കിൽ ചില ആളുകൾ തുക വകമാറ്റിയെന്നാണ് വൈരമണി ആരോപിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബാങ്ക് അധികൃതർ‌ എത്തി ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നടക്കം വീടിനുള്ളിലാണ്.

2027ലാണ് കാലാവധി തീരൂ. 2020 വരെ 9 ലക്ഷത്തിന് മുകൡ വായ്പ തിരിച്ചടച്ചിട്ടുണ്ട്. തുടർന്ന് അടക്കാനിക്കെയാണ് പലിശ കൂട്ടിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കമ്മീഷനാണെന്നും അത് വേണമെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ പലിശ തരാൻ തയാറാണെന്ന് പറഞ്ഞിരുന്നതാണെന്ന് വൈരമണി പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നതെന്ന് വൈരമണി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments