Saturday, November 23, 2024
Homeകഥ/കവിതവെളുത്ത ശവക്കല്ലറകൾ (കവിത) ✍വേണു പിള്ള കുവൈറ്റ്‌

വെളുത്ത ശവക്കല്ലറകൾ (കവിത) ✍വേണു പിള്ള കുവൈറ്റ്‌

വേണു പിള്ള കുവൈറ്റ്‌

ജ്വലിച്ചുകേറിവന്നവൾ
ക്ഷണിച്ചിടാത്ത വേദിയിൽ
എറിഞ്ഞ കൂർത്ത വാക്കുകൾ
ശരങ്ങളായ്ത്തറയ്‌ക്കവേ,

തുളച്ചു ചോര ചിന്തവേ
പിടഞ്ഞു മർത്യമാനസം
കലിപ്പണഞ്ഞിടാതവള്‍
പുലമ്പിടുന്നു പിന്നെയും.

അവൾ തൊടുത്ത ഭാഷയെ
വിലക്കിയില്ലതാരുമേ!
നിശ്ശബ്ദരായ കൂട്ടമേ-
ഇതോ പ്രബുദ്ധകേരളം?

പകക്കനൽച്ചിതയ്ക്കുമേൽ
പുകച്ചുരുൾ ശമിക്കവേ
എരിഞ്ഞുതീർന്നതാശ്രയം
തണൽവിരിച്ചൊരാൽമരം.

വെളുത്ത കല്ലറയ്ക്കകം
നുരച്ചിടുംപുഴുക്കൾപോൽ
വെറുപ്പു മൂടി വൃത്തിയിൽ
ചിരിച്ചിടുന്ന ലോകമേ!

മുഴങ്ങി വീണ്ടുമന്നൊരാൾ
രചിച്ച കാവ്യമെങ്ങുമേ
മടിച്ചിടാതെയീണമോ-
ടതേറ്റുപാടി നമ്മളും

മനുഷ്യനാവണം സ്വയം
മറന്നിടാതെനോക്കണം
മനുഷ്യനാവണം പൊരുൾ
മനസ്സിലാക്കിവാഴണം.

മനുഷ്യനാവണം സ്വയം
മറന്നിടാതെനോക്കണം
മനുഷ്യനാവണം പൊരുൾ
മനസ്സിലാക്കിവാഴണം.

വേണു പിള്ള കുവൈറ്റ്‌✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments