Wednesday, October 30, 2024
Homeകേരളംപാറശ്ശാലയിലെ ദമ്പതികളുടെ മരണം; ഭാര്യയുടെ ജീവനെടുത്തത് സംശയ രോഗം.

പാറശ്ശാലയിലെ ദമ്പതികളുടെ മരണം; ഭാര്യയുടെ ജീവനെടുത്തത് സംശയ രോഗം.

തിരുവനന്തപുരം പാറശ്ശാലയിലെ വ്‌ളോഗർമാരായ ദമ്പതികളുടെ മരണത്തിന്റെ ദുരൂഹതയഴിക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പാറശ്ശാല സിഐയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മരിച്ച പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതിനാലാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. എന്നാൽ മരണകാരണം ഇതാണോ എന്നറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ അടക്കം വിശദമായ പരിശോധനഫലം ലഭിക്കണം.ഭാര്യയോടുള്ള സംശയത്തിൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും.അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിൽ വ്യക്തതയുണ്ടാകുവെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments