Sunday, October 27, 2024
Homeകേരളംപാറശ്ശാലയിൽ വ്ലോ​ഗർമാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാറശ്ശാലയിൽ വ്ലോ​ഗർമാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ താകാമെന്ന് സൂചന. മരിച്ച പ്രിയയുടെ ശരീരത്തിൽ ബലംപ്രയോഗം നടന്നതിന്റെ പാടുകൾ കണ്ടെത്തിയതായി പൊലീസ്.

പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്. വിടപറയുകയാണെന്‍ ജന്മം എന്ന പാട്ടിനൊപ്പം അവസാന വീഡിയോ പോസ്റ്റ് ചെയ്തശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്. സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലാണ് അവസാനമായി വീഡിയോ പോസ്റ്റു ചെയ്തത്.

ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അതേസമയം ശെൽവരാജിന്റെ മൃതദേഹത്തിൽ നിന്നും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജീവനൊടുക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു.

അതിനാൽ ഇതടക്കം ഉള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് പൊലീസ് നീക്കം. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണോ മരണകാരണമെന്നും പൊലീസ് അന്വേഷിക്കും. സംഭവത്തിൽ മക്കളുടെ മൊഴിയും അടുത്ത സുഹൃത്തുക്കളുടെ മൊഴിയും എടുക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ദമ്പതികളുടെ സംസ്കാരം പാറശ്ശാല ശാന്തികവാടത്തിൽ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments