Saturday, October 26, 2024
Homeഅമേരിക്കവിൽസ്വരാജിനും മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസിൽ സ്വീകരണം നൽകി

വിൽസ്വരാജിനും മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസിൽ സ്വീകരണം നൽകി

-പി പി ചെറിയാൻ

ഡാളസ്: കേരളത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജിനും ,യു കെയിൽ നിന്നും എത്തിച്ചേർന്ന മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസിൽ ഊഷ്‌മള സ്വീകരണം നൽകി

ഒക്ടോബര് 24 വ്യാഴാഴ്ച വൈകീട്ട് 6:30 ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ഡി മലയാളി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ അനശ്വർ മാംമ്പിള്ളി സ്വാഗതം ആശംസിച്ചു. 25 വർഷത്തിലേറെയായി തെന്നിന്ത്യൻ മലയാളി ജനക്കൂട്ടത്തിൻ്റെ ഹൃദയം കവർന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകൾക്കും ആൽബങ്ങൾക്കും ക്രിസ്ത്യൻ ഗാനങ്ങൾക്കും ഉൾപ്പെടെ 3500 ഓളം ഗാനങ്ങൾ സംഭാവന നൽകുകയും ചെയ്ത നല്ല ഗാനരചയിതാവ് കൂടിയാണ് പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജെന്ന് സ്വാഗത പ്രസംഗത്തിൽ അനശ്വർ ചൂണ്ടിക്കാട്ടി .

ശാസ്ത്രീയവും സമകാലികവുമായ സംഗീതത്തിൽ വൈദഗ്ദ്ധ്യം, ഒന്നിലധികം ഭാഷകളിലെ വൈദഗ്ധ്യം (മലയാളം, തമിഴ്) വൈകാരികമായ ആവിഷ്കാരം,എന്നിവ ശ്രോതാക്കളെ ആകർഷിക്കുന്നതായി ആശംസാ പ്രസംഗത്തിൽ ഇന്ത്യാ പ്രസ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ ചൂണ്ടിക്കാട്ടി

വിൽസ്വരാജിൻ്റെ സ്ഥായിയായ പാരമ്പര്യം പുതിയ തലമുറകൾക്ക് പ്രചോദനം നൽകുന്മെന്നും ദക്ഷിണേന്ത്യൻ സംഗീതത്തിലെ പ്രിയപ്പെട്ടതും ആദരണീയനുമായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ജനഹൃ ദയങ്ങളിൽ സ്ഥായിയായി നില ഇളകുമെന്നു കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്നാഗനൂലിൽ ആശംസിച്ചു.

ക്രിസ്ത്യൻ, സെക്യുലർ സംഗീത മേഖലകളിലെ താളവാദ്യ വിദഗ്ധനും, നിരവധി ദേശീയ അന്തർദേശീയ കലാകാരന്മാർക്കൊപ്പം പരിപാടികൾ അവതരിപ്പിച്ച്ചിട്ടുള്ള മുതിർന്ന താളവാദ്യ വിദഗ്ധനാണു ജോയ് തോമസെന്ന് (ജോയ് ഡ്രംസ്) കേരള ലിറ്റററി ഓട് ഡാളസ് സിജു വി ജോർജ് പറഞ്ഞു .

തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന സംഗീത സന്ധ്യയിൽ തന്റെ സ്വതസിന്ധമായ ഗാനാലാപനത്താൽ സംഗീതാസ്വാദകർക്കു മനസ്സിനും കാതിനും വിസ്മരിക്കാനാവാത്ത അനുഭവങ്ങൾ പങ്കിട്ടാണ് വിസ്വരാജ് സ്വീകരണ സമ്മേളനത്തിന് സമാപനം കുറിച്ചത് സണ്ണിവെയ്ൽ സിറ്റി കൗണ്സിലറും മലയാളിയുമായ മനു ഡാനിയേലും ,പ്രദീപ് നാഗനൂലും അതിഥികൾക്ക് പ്രത്യേകം തയാറാക്കിയ ഫലകങ്ങൾ നൽകി ആദരിച്ചു . സ്വീകരണ സമ്മേളനത്തിൽ ഗാർലാൻഡ് മേയർ സ്ഥാനാർഥി പി .സി മാത്യു , ഡോ അഞ്ചു ബിജിലി ,ബെന്നിജോൺ, പ്രോഗ്രാം കോർഡിനേറ്റർ സി പി ടോണി ,ബിജിലി ജോർജ് ,എക്സ്പ്രസ്സ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments