Monday, January 13, 2025
Homeകേരളംഇടത്തറ യാക്കോബ് കശ്ശീശ്ശായുടെ അനുസ്മരണവും, പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വന്ദ്യ കോർ എപ്പിസ്കോപ്പാമാർക്ക്...

ഇടത്തറ യാക്കോബ് കശ്ശീശ്ശായുടെ അനുസ്മരണവും, പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വന്ദ്യ കോർ എപ്പിസ്കോപ്പാമാർക്ക് ആദരവും: നാലുന്നാക്കൽ സെൻ്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ

നൈനാൻ വാകത്താനം

വാകത്താനം: നാലുന്നാക്കൽ സെൻ്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി ഇടവകയെ പ്രതിസന്ധി ഘട്ടങ്ങളിൽ സത്യ വിശ്വാസത്തിൽ നിലനിർത്തുകയും ആധുനിക നാലുന്നാക്കൽ പള്ളിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്ത വന്ദ്യ ഇടത്തറ യാക്കോബ് കശ്ശീശ്ശായുടെ 49 – മത് ചരമ വാർഷികവും പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കി സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന മൽഫോനോ ദ് – മർദ്ദൂത് വെരി റവ. ഡോ. കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ , വെരി റവ. മാത്യൂസ് ഇടത്തറ കോർ എപ്പിസ്കോപ്പ എന്നിവർക്ക് ആദരവും 2024 ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 9.30 ന് പള്ളി അങ്കണത്തിൽ നടത്തപ്പെടുന്നു.

രാവിലെ 6.45 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് 7.45 ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ , ഇടത്തറ മാത്യുസ് കോർ എപ്പിസ്കോപ്പ എന്നിവർ സഹകാർമ്മികത്വം വഹിക്കും.

9.30 AM ന് പൊതുസമ്മേളനം ആരംഭിക്കും. അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ട്രസ്റ്റി പി എം അന്ത്രയോസ് സ്വാഗതം ആശംസിക്കും. ഡോ. എൻ ജയരാജ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണവും അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. ഇടത്തറ അച്ഛൻ അനുസ്മരണം വികാരി ഫാ. ഗീവറുഗീസ് നടുമുറിയിൽ അവതരിപ്പിക്കും.

ആശംസകൾ നേർന്നുകൊണ്ട് അഡ്വ. ജോബ് മൈക്കിൾ M.L.A, അഡ്വ. ചാണ്ടി ഉമ്മൻ M.L.A , വാകത്താനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീതാ രാധാകൃഷ്ണൻ, വാർഡ് മെമ്പർ ശ്രീമതി ജെസ്സി മാത്യു എന്നിവർ സംസാരിക്കും. ട്രസ്റ്റി, സെക്രട്ടറി എന്നിവർ ഉപഹാരം സമർപ്പിക്കും. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇരു കോർ എപ്പിസ്കോപ്പാമാരും മറുപടി പ്രസംഗം നടത്തും. സഹവികാരി ഫാ. അഭിലാഷ് ഏബ്രഹാമിന്റെ കൃതജ്ഞതയെ തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വികാരി ഫാദർ. ഗീവർഗീസ് നടുമുറിയിൽ, സഹവികാരി ഫാ. അഭിലാഷ് ഏബ്രഹാം, ട്രസ്റ്റി പി. എം. അന്ത്രയോസ്, സെക്രട്ടറി ബിബി മുരിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്ത: നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments