ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ട്രയല്‍റണ്‍ ഒരുങ്ങുന്നു ലോകത്തെ അഞ്ചാമത്തെ രാജ്യമാകും
ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും
ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 35-ലധികം ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും.
ആദ്യ ഹൈഡ്രജന്‍ വടക്കന്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷന് ഓടി തുടങ്ങുവാൻ ആണ് സാധ്യത. 89 കിലോമീറ്റര്‍ നീളമുള്ള ജിന്ദ്-സോനിപത് റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടുക.ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്’ പദ്ധതിക്ക് കീഴില്‍ മിക്ക ഹൈഡ്രജന്‍ ഇന്ധന ട്രെയിനുകളും പൈതൃക മലയോര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സാധ്യത. പൈതൃക മേഖലകളിലൂടെയുള്ള റെയില്‍പാതകളിലെ മലിനീകരണം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഹൈഡ്രജൻ ഇന്ധനത്തിന്‍റെ പ്രയോജനം എന്ത്?
ഹൈഡ്രജൻ ഒരു ശുദ്ധമായ ഇന്ധനമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ മറ്റ് ഇന്ധനങ്ങൾ പുക പുറന്തള്ളുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വെള്ളം മാത്രമാണ് പുറത്തുവിടുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം ബയോമാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപിക്കുന്നു.