Thursday, November 28, 2024
Homeകേരളംസംസ്ഥാനത്തു സ്വർണവില റെക്കോർഡ്: ഇന്നും പവന് 160 രൂപ കൂടി 58,400 രൂപ ആയി

സംസ്ഥാനത്തു സ്വർണവില റെക്കോർഡ്: ഇന്നും പവന് 160 രൂപ കൂടി 58,400 രൂപ ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്.പവന് 160 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക് 58,400 രൂപയാണ് .ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില .ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തുന്ന കാഴ്ചകളാണ് സ്വർണ വിപണിയിൽ കാണാൻ സാധിക്കുന്നത്.

ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും.ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് വിപണിയിലെ സ്വർണ വ്യപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒക്ടോബര്‍ നാലിന് ഇത് 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോൾ തിരുത്തി കുറിച്ചിരിക്കുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments