Saturday, October 19, 2024
Homeകേരളംശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

പത്തനംതിട്ട: ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് ‘ഹരിവരാസനം’ എന്ന പേരിൽ ഓൺലൈൻ റേഡിയോ ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നാകും റേഡിയോയുടെ പ്രക്ഷേപണം.

ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവർത്തിക്കുന്നത്. ലോകത്ത് എവിടെയിരുന്നാലും റേഡിയോ കേൾക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഇത്, ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് താല്പര്യുള്ള കമ്പനികളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരി​ഗണന നൽകുന്നത്.

24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകുന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയിൽ ഉണ്ടാകുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments