Monday, March 24, 2025
Homeകേരളംകേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരം: മേയര്‍ ആര്യ...

കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നേട്ടം കൈവരിച്ച സന്തോഷം പങ്കുവച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്.

അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും മേയര്‍ കുറിച്ചു.

മേയറുടെ കുറിപ്പ്

അമൃത് പദ്ധതി : കേന്ദ്ര സർക്കാരിന്റെ 10 കോടി രൂപയുടെ ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭയായി തിരുവനന്തപുരം നഗരസഭ. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നു.

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വകുപ്പിന്റെ പിന്തുണയും സഹകരണവും പ്രധാനമായിരുന്നു. അതോടൊപ്പം നഗരസഭയുടെ ഉദ്യോഗസ്ഥരെയും ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു. നഗരസഭയ്ക്ക് ലഭിച്ച 10 കോടി രൂപ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിക്കണം എന്നാണ് ഇപ്പോൾ കണ്ടിട്ടുള്ളത്. അത് സംബന്ധിച്ച തീരുമാനങ്ങൾ വൈകാതെ കൈക്കൊള്ളുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments