വാങ്കനഗറിലും രാജ്കോട്ടിലേയും പ്രധാനമന്ത്രിയായിരുന്ന കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ മഹാത്മാ ഗാന്ധി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിരക്ഷരയായ കസ്തൂർബായെ പഠിപ്പിച്ചു. വിവാഹത്തിനുശേഷവും വിദ്യാഭ്യാസം തുടർന്നു.പഠനത്തിൽ അത്ര സമ്മർദ്ധനല്ലാതിരുന്ന അദ്ദേഹം മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്..പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനം തുടർന്നു.
പിന്നീട് 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. അമ്മയോടുള്ള വാക്കു പാലിക്കുന്നതിനായി മദ്യവും മാംസവും കഴിക്കില്ലെന്നും പൂർണ്ണ സസ്യഭുക്കായിത്തന്നെ ജീവിക്കുമെന്നുള്ള പ്രതിജ്ഞ ലണ്ടനിൽ നിന്നുമാണ് തുടങ്ങി വെച്ചത്. പിന്നീട് സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും അവിടെ വെജിറ്റേറിയൻ ക്ലബ്ബിൽ പ്രവർത്തിക്കുകയും അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിനു പരിശീലനം നേടാനും .സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന തിയോസഫികൽ സൊസൈറ്റി എന്ന ഒരു രാജ്യാന്തര സഘത്തിന്റെ പ്രവർത്തനത്തിലേക്ക് കടന്നു വരാനും സാധിച്ചു. അവിടെ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത് . മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന അദ്ദേഹം തുടർന്ന് ബൈബിൾ, ഖുർആൻ തുടങ്ങിയ വേദ ഗ്രന്ഥങ്ങളും പഠിച്ചു.
1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. മുംബയിലെ രാജ്കോട്ട് കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ പരാജിതനായി . പിന്നീട് അദ്ദേഹം ആവശ്യക്കാർക്ക് നിവേദനങ്ങൾ എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും കുടുംബാന്ഗങ്ങളുടെ എതിർപ്പ് കാരണം ജോലി ഉപേക്ഷിച്ചു .പിന്നീട് സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യാനായി അഭിഭാഷക ജോലി ഏറ്റെടുത്തു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ വർണ്ണവിവേചനത്തിനെതിരെ നിലകൊള്ളാൻ അദ്ദേഹം തീരുമാനിച്ചു . തുടർന്ന് പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം പ്രസംഗിച്ചു . ഇതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രസംഗംമായി കണക്കാക്കുന്നത് .
1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം.1901ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഗോഖലെയുമായി കാണുകയും അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.പിന്നീട് 1903ജൂൺ 4-ന് അവിടെ വെച്ച് ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു.ട്രാൻസ്വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് സത്യാഗ്രഹസമരം ആരംഭിച്ചു. ആദ്യമായി സത്യാഗ്രഹ സമരമുറ ആരംഭിക്കുന്നത് അവിടെ നിന്നുമാണ് .എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന “ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ്” എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. സമരം ശക്തിപ്പെട്ടപ്പോൾ 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് പല തവണ ഇന്ത്യയിലേക്ക് വന്നു പോയ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ചു .
1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി ഈ ദിനത്തിന്റെ ഓർമക്കായിട്ടാണ് 2003 മുതൽ ജനുവരി 9 ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കാൻ തുടങ്ങിയത്. പിന്നീട് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ദേശീയ നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ശിഷ്യന്മാരെ രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയും അത് അദ്ദേഹവും ടാഗോറുംമായുള്ള ബന്ധത്തിന് തുടക്കമാകുകയും ചെയ്തു .പിന്നീട്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമാണ് അത് തന്നെയാണ് മഹാത്മാ ഗാന്ധിയുടെയും ചരിത്രം എന്നതിൽ രണ്ടു പക്ഷമില്ല. ലോകം കണ്ട ഇന്ത്യക്കാരിൽ ഒന്നാമനാണ് മഹാത്മാ ഗാന്ധി .”എന്റെ ജീവിതമാണ് എന്റെ സന്ദേശ”മെന്നു പറയാൻ കഴിയുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരൻ .അത് മാത്രമല്ല എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നു ഗാന്ധിജി സിദ്ധാന്തിച്ചു.സർവ്വോദയം കൈവെച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുക. കൂടാതെ വേദങ്ങൾ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? “മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും” – അദ്ദേഹം തികഞ്ഞ മതേതര വാദിയും കൂടി ആയിരുന്നു.
പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഗുജറാത്തി ഭാഷയിൽ ആദ്യമായി അച്ചടിച്ച നിരവധി ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട “എന്റെ സത്യന്വഷണ പരീക്ഷണ കഥ “.എന്ന ആത്മകഥയുൾപ്പടെയുള്ള നിരവധി ഗ്രന്ഥങ്ങൾ. യങ് ഇന്ത്യ ,ഹരിജൻ തുടങ്ങിയ പത്രങ്ങൾ അങ്ങനെ സാഹിത്യത്തിലും പത്ര പ്രവർത്തനത്തിലും എല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു.എല്ലാ വിധത്തിലും സ്വയശ്രയത്വം ഒപ്പം ലളിത ജീവിതവും നയിച്ചു .സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു .. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്.
ജനാധിപത്യം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വർത്തമാന കാല ഇന്ത്യയിൽ ഗാന്ധിയൻ ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ട് .ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ “ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.” അല്ലെങ്കിൽ വിശ്വസിക്കാൻ തയാറാകില്ല എന്നതാണ് വസ്തുത. ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടി തരാൻ ഗാന്ധിജിയുൾപ്പടെയുള്ള ധീര ദേശാഭിമാനികൾ നേരിട്ട ത്യാഗത്തിന്റെയും യാതനകളുടെയും യാഥാർഥ്യം മനസിലാക്കാതെ ഇന്ന് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും കൂടി രാജ്യത്തു കാട്ടി കൂട്ടുന്നത് കാണുമ്പോൾ മഹാത്മാ ഗാന്ധി പുനരവതരിക്കണം എന്നാശിക്കുന്ന സാധാരണക്കാരുടെ ചിന്തകൾ പങ്കു വെച്ച് കൊണ്ട്.
“ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി”