കേരളത്തിലെ സ്വർണവിലയിൽ വൻ വർധന. റെക്കോർഡ് വിലയിലാണ് നിലവിൽ . ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തിയത്. 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്.
6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്.എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി.പിന്നെയും മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ഇന്നലെ കുറച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്നലെ അതിന്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നില്ല. സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ഇന്നാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണയില്‍ പ്രകടമായത്.
ആഭരണ പ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്നതാണ് കുത്തനെ ഉയരുന്ന സ്വർണനിരക്ക് .സെപ്റ്റംബർ മാസത്തിൽ വിപണയിൽ സ്വർണ നിരക്ക് കുറയുമെന്ന് കരുതിയവർക്കുള്ള തിരിച്ചടികൂടിയാണ് ഇപ്പോൾ നിലവിലെ വില വർധന.