കോട്ടയ്ക്കൽ.:- ഇന്ത്യനൂർ മരവട്ടത്തെ നഗരസഭാ പ്ലാന്റിൽ വീണ്ടും മാലിന്യം സംസ്കരിക്കുന്നതിനു മുന്നോടിയായി കലക്ടർ വി.ആർ.വിനോദ് നഗരസഭാധികൃതരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും മറ്റും യോഗം വിളിച്ചു. നാട്ടുകാരുടെ യോഗം ഉടൻ വിളിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. നേരത്തേ നടന്ന സംസ്കരണം അശാസ്ത്രീയമാണെന്ന സ്ഥലവാസികളുടെ പരാതിയെത്തുടർന്ന് 11 വർഷം മുൻപ് പ്ലാന്റ് അടച്ചു പൂട്ടുകയായിരുന്നു.
ആദ്യപടിയായി പ്ലാന്റിനോടു ചേർന്ന 2 വാർഡുനിവാസികളുടെ യോഗം ഒക്ടോബർ 3, 5 തീയതികളിൽ വിളിക്കും. സബ്
കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും നഗരസഭാധികൃതരും പങ്കെടുക്കും. മാലിന്യം കൃത്യമായി സംസ്കരിക്കുന്നതിന്റെ വീഡിയോദൃശ്യം അവിടെ പ്രദർശിപ്പിക്കും. മണ്ണ്, ജലം, വായു എന്നിവയ്ക്കു ദോഷം
വരാത്ത രീതിയിലാകും പ്ലാസ്റ്റിക് ഇനങ്ങൾ സംസ്കരിക്കുക. 16 വാർഡുകളിലെ മാലിന്യം നിലവിൽ സിഎച്ച് ഓഡിറ്റോറിയത്തിലുള്ള സംവിധാനം ഉപയോഗിച്ചു തന്നെ സംസ്കരിക്കും. ശേഷിക്കുന്ന 16 വാർഡുകളിലെ മാലിന്യമാണ് പ്ലാന്റിലെത്തിക്കുക.
നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ, ഉപാധ്യക്ഷൻ ചെരട മുഹമ്മദലി, സ്ഥിരസമിതി അധ്യക്ഷരായ നുസൈബ അൻവർ, ആലമ്പാട്ടിൽ റസാഖ്, പി.ടി.അബ്ദു, പി.റംല, പി.മറിയാമു, കൗൺസിലർമാരായ ടി.കബീർ, പി.സരള, പി.പി.ഉമ്മർ, നഗരസഭാ സൂപ്രണ്ട് സെമി, എച്ച്ഐ അരുൺ സാബു, ടി.പി.ഷമീം, പി.ഗോപീകൃഷ്ണൻ, കെ.പി.ഗോപിനാഥൻ, എം.പി.ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.
— – – – – –