Wednesday, October 9, 2024
Homeകേരളംമാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.

മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.

മാഹി : മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി . ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത് .കറുപ്പ് ബനിയനും, കടും പച്ച മുണ്ടുമാണ് വേഷം . ന്യൂ മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം കരക്കടുപ്പിച്ചു.തലശ്ശേരി ഫയർഫോഴ്സും എത്തിയിരുന്നു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments