Friday, September 20, 2024
Homeഅമേരിക്കപ്രോസ്‌പ്പർ മലയാളി ഓണാഘോഷം; ഡോ. ദർശന മനയത്ത്‌ മുഖ്യ അതിഥി

പ്രോസ്‌പ്പർ മലയാളി ഓണാഘോഷം; ഡോ. ദർശന മനയത്ത്‌ മുഖ്യ അതിഥി

മാർട്ടിൻ വിലങ്ങോലിൽ

ടെക്‌സാസ്: പ്രോസ്‌പ്പർ മലയാളി കൂട്ടായ്‌മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്, ഫാർമേഴ്‌സ് ബ്രാഞ്ച്,ക്രൈസ്റ്റ് ദ കിങ് ക്നാനായ കത്തോലിക്കാ ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മലയാളം വിഭാഗം പ്രൊഫസർ ശ്രീമതി. ദർശന മനയത്തു വിശിഷ്ട അതിഥിയായി എത്തി ഓണം സന്ദേശം നൽകും.

തിരുവാതിര, കുട്ടികളുടെ നൃത്തം, മോഹിനിയാട്ടം, പ്രോസ്‌പ്പർ പാപ്പാൻസ് ഒരുക്കുന്ന സിനിമാറ്റിക് ഡാൻസ്, പ്രോസ്‌പ്പർ രാഗ ധാര ഒരുക്കുന്ന ഗാനമേള തുടങ്ങി ഒട്ടനവധി പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. 25 ലധികം വിഭവങ്ങൾ ചേർത്ത് ഓണസദ്യയും ഒരുക്കുന്നുണ്ട്. പ്രോസ്‌പ്പർ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികളുടെ എണ്ണംഏറി വരുന്നതിനാൽ ഓരോ വർഷം കഴിയുംതോറും ഈ കൂട്ടായ്മ ശക്തി പ്രാപിച്ചു വരുന്നു.

ലീനസ് വർഗീസ് കൺവീനർ ആയി ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments