Sunday, March 15, 2026
Homeഅമേരിക്കഫോമാ 2024-26 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന്...

ഫോമാ 2024-26 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന് ഹ്യുസ്റ്റണിൽ വച്ച്.

അജു വാരിക്കാട്

ഹ്യുസ്റ്റൺ: ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ 2024-26 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന് ഹ്യുസ്റ്റണിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. സെപ്റ്റംബർ ഒമ്പതാം തീയതി വൈകുന്നേരം നേർക്കാഴ്ച മീഡിയ ഔട്ട്ലെറ്റ് ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ ഫോം സതേൺ റീജിയൻ യോഗത്തിൽ വച്ചാണ് തീരുമാനമെടുത്തത്. ഒക്ടോബർ 26ന്, 2024-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒപ്പം ഫോമാ ജനറൽ ബോഡിയും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഉത്‌ഘാടന പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

സതേൺ റീജിയൻ ചെയർമാൻ മാത്യു വർഗീസ് (രാജേഷ് )ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ സന്നിഹിതനായിരുന്നു. മുൻ റീജണൽ വൈസ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ, ഫോമ ഫൗണ്ടിങ് പ്രസിഡൻറ് ശശിധരൻ നായർ, ഫോമ മുന്‍ ട്രഷറർ എം.ജി.മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഒൿടോബർ 26ന് തീയതി ഹൂസ്റ്റണിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ഫോമയുടെ 2024-26 വർഷത്തെ പ്രവർത്തനോദ്ഘാടന നടത്തിപ്പിനായി വിവിധ കമ്മിറ്റികളും യോഗത്തിൽ വച്ച് രൂപീകരിക്കയുണ്ടായി. പരിപാടിയുടെ കൺവീനറായി മാത്യൂസ് മുണ്ടക്കലിനേയും കോഡിനേറ്ററായി സുബിൻ കുമാരനെയും യോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയ് എം സാമുവൽ, പിആർഒ ആയി അജു വാരിക്കാട് മീഡിയ കോഡിനേറ്ററായി സൈമൺ വളച്ചേരിൽ, ട്രാൻസ്പോർട്ടേഷൻ ഇൻചാർജ് ആയി തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരെയും തെരഞ്ഞെടുത്തു. റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ് കെ ചെറിയാനെയും, എം ജി മാത്യുവിനെയും ഫുഡ് കമ്മിറ്റിയുടെ കൺവീനർ ആയി ബാബു മുല്ലശ്ശേരിയെയും യോഗത്തിൽ വച്ച് ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റിയിലേക്ക് സണ്ണി കാരിക്കൽ ഉൾപ്പെടുന്ന വിപുലമായ ഒരു ടീമിനെയാണ് ഉൾപ്പെടുത്തത്തിയിരിക്കുന്നതു.

സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ സെന്ററിൽ വെച്ച് നടത്തപെടുന്ന ഈ പരിപാടിയിലേക്കു ഫോമയുടെ ഡെലിഗേറ്റ് ആയി വന്നിട്ടുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് കമ്മറ്റി അംഗങ്ങൾ യോഗശേഷം പറഞ്ഞു.

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com