Sunday, November 24, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 26) '' നദി '' എന്ന സിനിമയിലെ '...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 26) ” നദി ” എന്ന സിനിമയിലെ ‘ ആയിരം പാദസരങ്ങൾ..’ എന്ന ഗാനം.

നിർമല അമ്പാട്ട് .

പ്രിയ സൗഹൃദങ്ങളേ..

ഈഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
1969 ൽ നിർമ്മിച്ച ‘ നദി ‘ എന്ന പടത്തിലെ ‘ ആയിരം പാദസരങ്ങൾ.. ‘ എന്ന പാട്ടാണ് നമ്മൾ ഇന്ന് കേൾക്കുന്നത്.

മലയാളസിനിമാസംഗീതത്തിന്റെ വളർച്ചക്ക് അസൂയാജനകമായി വിത്തും വളവും നൽകി നട്ടുനനച്ച മഹാരഥന്മാരിൽ എന്നും ഒന്നാംസ്ഥാനത്താണ് വയലാർ രാമവർമ്മ. ആ തൂലികയിൽ നിന്നും ഉതിർന്ന മനോഹരമായ ഗാനങ്ങളിൽ ഒന്നാണ് ആയിരം പാദസരങ്ങൾ കിലുങ്ങി എന്ന ഗാനം. അന്ന് ആസ്വാദകർ നെഞ്ചേറ്റിയ ഈ ഗാനം ഇന്നും വേദികളിൽ ഗാനഹർഷം പൊഴിച്ച് പഴയ കാലസംഗീതശാഖയെ ഹരിതാഭമാക്കുന്നു.

ദേവരാജൻ ദർഭാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് യേശുദാസ്.

നമുക്ക് ആഗാനത്തിന്റെ സാഹിത്യഭംഗി ആസ്വദിക്കാം. ….

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകി മുഴുകീ
ആയിരം പാദസരങ്ങൾ…..

ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർപെടുന്ന വേദനയോ
വേറിടുന്ന നിർവൃതിയോ…
ഓമലേ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കൽ കൂടി…
ആയിരം പാദസരങ്ങൾ…

ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്ക് കല്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ
ഓമലാളിൻ ഗദ്ഗദവും
ഓമലേ ആരോമലേ
ഒന്ന് ചിരിക്കൂ ഒരിക്കൽ കൂടി
ആയിരം പാദസരങ്ങൾ…..

ആയിരം പാദസരങ്ങളുടെ കിലുകിലാരവത്തോടെ ഒഴുകുന്ന ആലുവാപ്പുഴയിലെ ഓളങ്ങൾ!
ആരും കാണാതെ ഓളവും തീരവും തമ്മിൽ ആലിംഗനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കയാണ്.
എന്ത്നല്ല ഭാവന! തിരകൾ ഓടിവന്ന് തീരങ്ങളെ ചുംബിച്ച് ഓടിപ്പോവുന്നു. പിന്നെയും വരുന്നു കൊതി തീരാതെ.
കവി മനസ്സുള്ളവർക്കേ അതങ്ങിനെ ആ സ്വദിക്കാനാവൂ. മറ്റുള്ളവരെ ആസ്വദിപ്പിക്കാനുമാവൂ. നമുക്ക് ആ ഗാനം എത്രമാത്രം ഹൃദ്യമാണെന്ന് നോക്കാം

ഗാനത്തിന്റെ ഓർക്കിസ്ട്രാ തുടക്കമിട്ടിരിക്കുന്നത് കേട്ടാൽ തന്നെ നമ്മൾ തരിച്ചിരുന്ന് പോവും. ആലാപനത്തിന്റെ ആരോഹണാവരോഹണങ്ങളിലെ വേരിയേഷൻ തന്നെ ശ്രദ്ധിക്കുക….
“വേർപെടുന്ന വേദനയോ.. വേറിടുന്ന നിർവൃതിയോ..”
“ഓമലേ.. ആരോമലേ..”
ഇവിടങ്ങളിലൊക്കെ നമുക്കത് മനസിലാക്കാൻ കഴിയും.

പ്രിയപ്പെട്ടവരേ ഗാനം കേട്ടുവല്ലോ.. ഇഷ്ടമായില്ലേ?

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments