Friday, September 20, 2024
Homeകേരളംസംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു: പവന് 53360 രൂപ ആയി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു: പവന് 53360 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

കഴിഞ്ഞ മാസം അവസാന ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിവാഹ സീസൺ ആയതിനാൽ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 90  രൂപയായി.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില 

ഓഗസ്റ്റ് 27  –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 28  –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 29  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 30  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ
ഓഗസ്റ്റ് 31  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ
സെപ്റ്റംബർ 1  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments