Friday, September 20, 2024
Homeകേരളംസ്‌കൂളുകളിലെ 185114 ഹൈടെക് ഉപകരണങ്ങൾക്കും കൈറ്റ് എ.എം.സി ഏർപ്പെടുത്തി

സ്‌കൂളുകളിലെ 185114 ഹൈടെക് ഉപകരണങ്ങൾക്കും കൈറ്റ് എ.എം.സി ഏർപ്പെടുത്തി

ഹൈടെക് ലാബ് പദ്ധതി പ്രകാരം 2019ൽ സർക്കാർ-എയ്ഡഡ് മേഖലകളിലെ 11226 പ്രൈമറി-അപ്പർ പ്രൈമറി വിഭാഗം സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ച 79571 ഹൈടെക് ഉപകരണങ്ങൾക്ക് എ.എം.സി. നിലവിൽ വന്നു.

2018 – 19 കാലയളവിൽ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 62677 ലാപ്‌ടോപ്പുകൾക്കും 42866 പ്രൊജക്ടറുകൾക്കും 2023 ഏപ്രിൽ മുതൽ കൈറ്റ് എ.എം.സി. ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പൊതു വിദ്യാലയങ്ങളിലെ 118082 ലാപ്‌ടോപ്പുകളും 67032 പ്രോജെക്ടറുകളും ഉൾപ്പടെ 185114 ഹൈടെക് ഉപകരണങ്ങളും എ എം സി യുടെ പരിധിയിലായി.

എ.എം.സി. കാലയളവിൽ ഹാർഡ്‌വെയർ പരാതികൾ ഉണ്ടായാൽ www.kite.kerala.gov.in/support എന്ന പുതിയ പോർട്ടലിൽ പ്രഥമാധ്യാപകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന പരാതികൾ നിശ്ചിത ദിവസത്തിനുള്ളിൽ അറ്റൻഡ് ചെയ്തില്ലെങ്കിലും പരിഹരിച്ചില്ലെങ്കിലും കരാറുകാരൻ പിഴ നൽകണം. എ.എം.സി. പരിരക്ഷയ്ക്ക് പുറമെ പ്രകൃതിക്ഷോഭംമൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഐ ടി ഉപകരണങ്ങൾക്കുള്ള എ എം സി / ഇൻഷുറൻസ് സ്‌കീം ആണിതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments