കോഴിക്കോട് ലുലു മാൾ ഉദ്ഘാടനം സെപ്റ്റംബർ 9 ന്. 3.5 ലക്ഷം ചതുരശ്ര അടിയാണ് മാളിൻ്റെ വലുപ്പം. 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട് മാളിൻ്റെ പ്രത്യേകത. കോഴിക്കോട് മാങ്കാവിൽ നിർമാണം പൂർത്തിയായ ലുലു മാളിൽ എല്ലാ ബ്രാൻഡുകളും ലഭ്യമാണെന്നും ഫിറ്റ് – ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണെന്നും ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇനിലൂടെ അറിയിച്ചു.
“എല്ലാ ബ്രാൻഡുകളും ഇപ്പോൾ കോഴിക്കോട് ലുലു മാളിൽ ഉണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഫിറ്റ് – ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണ്, ഉടൻ തന്നെ ലോഞ്ച് ചെയ്യും. കോഴിക്കോട് മാങ്കാവിൽ സ്ഥിതി ചെയ്യുന്ന മാൾ 3.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു, മൂന്ന് നിലകളിലായി ഷോപ്പിങ് സൗകര്യമുണ്ട്.
1.5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർമാർക്കറ്റ്, 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 16 വൈവിധ്യമാർന്ന ബ്രാൻഡുകൾ, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികൾക്കുള്ള ഗെയിമിങ് അരീന എന്നിവ ഉൾപ്പെടുന്നു.
മാവൂർ റോഡിന് സമീപം 3.5 ലക്ഷം ചതുരശ്ര അടി മാൾ
കോഴിക്കോടെ മങ്കാവിൽ മാവൂർ റോഡിന് സമീപമാണ് ലുലു ഗ്രൂപ്പിൻ്റെ 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഉയർന്നത്. കോഴിക്കോട് സൈബർ പാർക്ക്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രമാണ് മാളിലേക്കുള്ള ദൂരം.
അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ ട്രെൻഡുകൾ ലുലു ഫാഷൻ സ്റ്റോറിൽ ലഭ്യമാകും. ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വീട്ടുപകരണങ്ങൾക്കുമായി ലുലു കണക്ടും മാളിലുണ്ട്.