Wednesday, October 30, 2024
Homeകേരളം‘പരാതി വാക്കാൽ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് സർക്കാർ നിയമനടപടി സ്വീകരിച്ചത്’: മന്ത്രി വീണാ ജോർജ്.

‘പരാതി വാക്കാൽ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് സർക്കാർ നിയമനടപടി സ്വീകരിച്ചത്’: മന്ത്രി വീണാ ജോർജ്.

സിനിമയിലെ ലൈംഗീക ചൂഷണ പരാതി, സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മന്ത്രി പറഞ്ഞു. പരാതി വാക്കാൽ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് നിയമനടപടി സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പല ആരോപണങ്ങളിലും അന്വേഷണം നടന്നിട്ടില്ല. എം മുകേഷ് എംഎൽഎയുടെ കാര്യത്തിൽ അന്വേഷണത്തിന് ശേഷം മാത്രം പ്രതികരണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ.

മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഐഎം നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments