Sunday, November 10, 2024
Homeഇന്ത്യവനിതാ ട്വന്റി - 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു: രണ്ടു...

വനിതാ ട്വന്റി – 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു: രണ്ടു മലയാളികൾ ഇടം നേടി

മുംബൈ: വനിതാ ട്വന്റി – 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് മലയാളി താരങ്ങൾ ഇടംനേടി. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികൾ. ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരേ സമയം ഇടംപിടിക്കുന്നത്.

ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവും. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ദുബായിലും ഷാർജയിലുമായിട്ടാണ് ടൂർണമെന്റ് നടക്കുക.ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ

ടൂർണമെന്റിൽ ആകെ 23 മത്സരങ്ങളാണുണ്ടാകുക. ഗ്രൂപ്പുകൾ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയിൽ. ബി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്‌ലൻഡ് ടീമുകളാണ്. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments