Monday, November 25, 2024
Homeകേരളംരജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്‍റെ ദേശീയ പുരസ്കാരത്തിന് പത്തനംതിട്ട ചിറ്റാർ സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ രജി തോപ്പിൽ അർഹനായി.

മാധ്യമ രംഗത്തേയും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിന് രജി തോപ്പിലിന് പുരസ്‌കാരം.
വനമേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ദുരിതം നിറഞ്ഞ ജീവിത കാഴ്ചകളും, ടൂറിസം മേഖലയിലെ വിവിധ സ്റ്റോറികളും,മലയോര മേഖലകളിൽ വന്യമൃഗ ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് രജി തോപ്പിൽ വാർത്തയാക്കിയത്.

ഈ മേഖലയിലെ മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിനാണ് കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ പത്തനംതിട്ട ജില്ലാ ട്രഷററും സംസ്ഥാന ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് എക്സിക്യുട്ടീവ് അംഗവുമായ രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിക്കുന്നത്.വിവിധ മാധ്യമങ്ങളില്‍ 15 വർഷം റിപ്പോർട്ടറായി പ്രവർത്തിച്ചു.

രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ആസൂത്രണ കമ്മീഷന്‍റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. സെപ്റ്റംബർ 12 വ്യാഴാഴ്ച
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന യോഗത്തിൽ പുരസ്‌കാരം നൽകുമെന്ന് ന്യൂ ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് ജോയിൻ്റ് ഡയറക്ടർ സിന്ധു മധു  പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments