റീലുകൾക്കായി തിരക്കേറിയ റോഡിൽ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. എണ്ണിയാലൊടുങ്ങാത്ത സെൽഫികൾ എടുക്കുന്നതും റീലുകൾ സൃഷ്ടിക്കുന്നതും വ്ലോഗുകൾ ഉണ്ടാക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. വൈറലാകാനുള്ള ശ്രമത്തിൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന അപകടസാധ്യതയുള്ള കുസൃതികളിൽ ഏർപ്പെടുന്നതും നിരവധി ആളുകൾ കാണുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ ഇരുന്നു ഡാന്‍സ് കളിക്കുന്നതും കൈവിട്ട് വാഹനം ഓടിക്കുന്നതും പാറക്കെട്ടുകളുടെ മുനമ്ബില്‍ പോയി നിന്നു ചിത്രങ്ങള്‍ എടുക്കുന്നതും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകാറുണ്ട്.
അതുപോലെ വൈറല്‍ ആകുന്നതിനു വേണ്ടി തിരക്കുള്ള റോഡില്‍ നിന്നുകൊണ്ട് മഴയത്ത് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
വീഡിയോ എടുത്തിരിക്കുന്ന സ്ഥലം ഏതാണെന്ന് വീഡിയോയില്‍ പറയുന്നില്ല. എന്നാല്‍ ഒരു യുവതി കാറിന്റെ മുകളില്‍ നിന്നും ഇറങ്ങി മഴയത്ത് തിരക്കുള്ള റോഡില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 35 സെക്കന്‍ഡ് ഉള്ള ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഈ വാഹനത്തിന്റെ നമ്ബര്‍ എത്രയും പെട്ടെന്ന് അയച്ചുകൊടുക്കുക, നടപടി എടുക്കുന്നതിന് വേണ്ടിയാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുകയാണ്. ‘അവര്‍ പണത്തിനുവേണ്ടി എന്തും ചെയ്യും’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ‘പബ്ലിക് സ്ഥലത്തുനിന്ന് റീല്‍സ് എടുക്കുന്നത് നിരോധിക്കണം’ എന്നാണ്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
വൈറൽ റീലുകൾ സൃഷ്‌ടിക്കാനും സോഷ്യൽ മീഡിയ പ്രശസ്തി നേടാനുമുള്ള അന്വേഷണത്തിൽ, കെട്ടിടത്തിൻ്റെ അരികുകളിൽ തൂങ്ങിക്കിടക്കുന്നത് മുതൽ അപകടകരമായ ബൈക്ക് യാത്രകൾ അവതരിപ്പിക്കുന്നത് വരെയുള്ള അപകടകരമായ സ്റ്റണ്ടുകളിലേക്ക് ആളുകൾ കൂടുതലായി അവലംബിച്ചിട്ടുണ്ട്. അപകടകരമായ ഇത്തരം റീലുകൾ ചിത്രീകരിക്കുന്നതിന് നിയമപരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.