Sunday, October 27, 2024
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻറെ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 24ന്

ചിക്കാഗോ മലയാളി അസോസിയേഷൻറെ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 24ന്

ആൽവിൻ ഷിക്കോർ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന് ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴു വരെ എൽജിനിലെ പാർക്ക് ഡിസ്ട്രിക്ടിൽ (100 Symphony Way Elgin, IL 60120) വച്ചാണ് മൽസരം.

കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്യുന്ന മത്തായി മാമ്മൂട്ടിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും ലഭിക്കും . രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി യും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും. ജോസ് മണക്കാട്ട് M V P ട്രോഫിയും ക്യാഷ് അവാർഡും ടോം സണ്ണി (New York Life Insurance) വ്യക്തിഗത ട്രോഫിയും ഫിലിപ്പ് പുത്തൻപുരയിൽ 3 പോയിന്റ് വിന്നർ ട്രോഫിയും സ്പോൺസർ ചെയ്യുന്നു .ജോർജ് മോളക്കൽ , ജോൺസൻ കണ്ണൂക്കാടൻ, രാജു വിൻസെന്റ് എന്നിവർ ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരാണ്.

എല്ലാ വർഷവും ധാരളം ടീമുകൾ പങ്കെടുക്കുകയും വളരെയധികം ആളുകൾ എത്തുകയും ചെയ്യുന്ന ഈ ബാസ്കറ്റ് ബോൾ മത്സരം എന്നും ആവേശത്തോടെയാണ് ചിക്കാഗോയിലെ മലയാളികൾ കാത്തിരിക്കുന്നത്.പതിവ് പോലെ ഈ വർഷവും ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും വളരെ ഉന്നത നിലവാരം പുലർത്തുന്ന ബാസ്കറ്റ് ബോൾ മത്സരങ്ങൾ സൗജന്യ മായി കാണുവാനും ചിക്കാഗോ യിലെ നല്ലവരായ എല്ലാ ആളുകളെയും എൽജിനിലെ പാർക്ക് ഡിസ്ട്രിക്ടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് അച്ചേട്ട് 2245222470, ജോർജ് പ്ലാമൂട്ടിൽ 8476515204

റിപ്പോർട്ട് : ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments