Thursday, July 17, 2025
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷന്‍ 2024 വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

ചിക്കാഗോ മലയാളി അസോസിയേഷന്‍ 2024 വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

ആല്‍വിന്‍ ഷിക്കോര്‍

ചിക്കാഗോ: 2024 അദ്ധ്യയന വര്‍ഷത്തില്‍, ഹൈസ്കൂള്‍ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ നല്കുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ പുരസ്കാരങ്ങള്‍ക്ക് വേണ്ടി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോ അവര്‍ക്കു വേണ്ടി രക്ഷിതാക്കളോ സ്കൂള്‍ ട്രാന്‍സ്ക്രിപ്റ്റ്/ഫൈനല്‍ റിപ്പോര്‍ട്ട് കാര്‍ഡിന്‍റെ പകര്‍പ്പ് സഹിതം താഴെപ്പറയുന്ന ഇ-മെയില്‍ അഡ്രസുകളിലോ ഫോണ്‍ നമ്പറുകളിലോ ഓഗസ്റ്റ് 31-നകം അപേക്ഷിക്കേണ്ടതാണ്.

ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ മൂന്നു വിദ്യാര്‍ത്ഥികളെ സെപ്റ്റംബര്‍ മാസം 7-ന് നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വേദിയില്‍ ആദരിക്കുകയും പുരസ്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യുമെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ജെസി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍ എന്നിവര്‍ അറിയിച്ചു. ബിജൂ മുണ്ടയ്ക്കല്‍, അച്ചന്‍കുഞ്ഞ് മാത്യു, വിവീഷ് ജേക്കബ് എന്നിവര്‍ സ്പോണ്‍സര്‍മാരായ പ്രസ്തുത പുരസ്കാര സമര്‍പ്പണപരിപാടിയുടെ വിജയത്തിലേക്കായി ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

പകര്‍പ്പുകള്‍ അയയ്ക്കേണ്ട ഇ-മെയില്‍ അഡ്രസ്/ഫോണ്‍ നമ്പറുകള്‍: ബിജു മുണ്ടയ്ക്ക്ല്‍ bijumundakkal@yahoo.com/Ph:7736738820 shanamoh@gmail.com/Ph: 8472249624

ആല്‍വിന്‍ ഷിക്കോര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ