Monday, October 28, 2024
Homeസ്പെഷ്യൽബസന്ത് പഞ്ചമി (പാർട്ട്‌ - 4) ✍ജിഷ ദിലീപ്, ഡൽഹി

ബസന്ത് പഞ്ചമി (പാർട്ട്‌ – 4) ✍ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി

രാജ്യത്തുടനീളം ഉള്ള സന്തോഷത്തിന്റെയും ആഡംബരങ്ങളുടെയും തനതായ വൈവിധ്യമുള്ള ഉത്സവങ്ങളും മേളകളും ഹരിയാനയിൽ ആഘോഷിക്കുന്നു. ശീതകാലത്തെ ഹരിയാനയിലെ വ്യത്യസ്ത ഉത്സവങ്ങളിൽ ഒന്നാണ് ബസന്ത് പഞ്ചമി.

ശീതകാലം കടന്നു പോകുന്നതോടെ വസന്തകാലത്തെ സ്വീകരിച്ചു കൊണ്ട് ഹരിയാനയിൽ വർഷംതോറും ആഘോഷിക്കുന്ന ബസന്ത് പഞ്ചമി ഉത്സവത്തിന്റെ പ്രധാന ആകർഷണം പട്ടം പറത്തലാണ്.

നിർജാല ഏകാദശി

സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഉത്സവമാണ് ഹരിയാനയിലെ നിർജാല ഏകാദശി ഉത്സവം. ഈ ദിനത്തിൽ സ്ത്രീകൾ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും, വെള്ളത്തിൽ നിന്ന് വിട്ടുനിൽക്കുകയും, ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. സാധാരണയായി മെയ്/ജൂൺ മാസങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്.

ബൈശാഖി

വിളവെടുപ്പ് കാലത്തിന്റെ വരവ് അടയാളപ്പെടുത്തുന്ന ബൈശാഖി ഉത്സവം ഹരിയാനയിലെ പഞ്ചാബികൾക്ക് പ്രധാനപ്പെട്ട ഉത്സവമാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ ആഘോഷിക്കുന്ന ഈ ഉത്സവത്തിന് ബൈശാഖി എന്ന പേര് ലഭിച്ചത് വൈശാഖ് മാസത്തിൽ നിന്നാണ്. എല്ലാവർഷവും ഏപ്രിലിൽ ആഘോഷിക്കപ്പെടുന്ന ഉത്സവത്തിന് സ്ത്രീകൾ നല്ല വസ്ത്രങ്ങൾ ധരിച്ച് സംഗീതത്താലും നൃത്തത്താലും സന്തോഷകരമായി ആഘോഷിക്കുന്നു.

ഗുരു ഖൽസ

ബൈശാഖി ദിവസത്തിലാണ് 1699ൽ സിക്കുകാരുടെ പത്താമത്തെ ഗുരുഖൽസ സ്ഥാപിച്ചത്. (ഗുരു ഗോവിന്ദ് സിംഗ് എന്നറിയപ്പെടുന്ന) സിക്കുകാർ അന്ന് ഗുരുവായൂരകൾ സന്ദർശിക്കുകയും കീർത്തനങ്ങൾ കേൾക്കുകയും ലങ്കാർ (സമൂഹ ഉച്ചഭക്ഷണം) ത്തോട് കൂടി ചടങ്ങ് അവസാനിക്കുന്നു.

ടിക

ഒക്ടോബർ നവംബർ മാസത്തിൽ പഞ്ചാബിലും ഹരിയാനയിലും ആഘോഷിക്കപ്പെടുന്ന മറ്റൊരു ഉത്സവമാണ് ടിക. സഹോദരന്മാരെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കാനായി, നല്ല വസ്ത്രങ്ങൾ ധരിച്ച് സഹോദരന്മാരുടെ നെറ്റിയിൽ കുങ്കുമവും നെല്ലുമണികളും കൊണ്ട് ഒരു ടിക്ക ഇടുന്നു. സഹോദരങ്ങളുടെ സമൃദ്ധിക്കും ദീർഘായുസ്സിനും വേണ്ടി മധുര പലഹാരങ്ങൾ നൽകിക്കൊണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്നു. സഹോദരിമാർക്ക് സഹോദരന്മാർ വാത്സല്യത്തോടെ സമ്മാനങ്ങളോ പണമോ നൽകുകയും ചെയ്യുന്നു.

ഗീത

പവിത്രമായ ശ്രീകൃഷ്ണനെയും ഭഗവത് ഗീതയേയും അനുസ്മരിക്കുന്നതിനുള്ള ഉത്സവമാണ് ഗീത.10ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ മഹാഭാരതരംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു മത്സരം, ഗീതാപാരായണം, ഗീതയെ കുറിച്ചുള്ള ചർച്ചകൾ, വചനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തപ്പെടുന്നു.

തുടരും..

✍ജിഷ ദിലീപ്, ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments