Monday, December 30, 2024
Homeഇന്ത്യഎഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു.

നിത്യാ മേനോൻ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്സ്പ്രസ്) എന്നിവർ മികച്ച നടിമാർ. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്.  മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിൾ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്ട്) ലഭിച്ചു.

മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് – ചാപ്റ്റർ 2. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്ക്കാരം പൊന്നിയൻ സെൽവന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുൽമോഹറാണ്. മികച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു.

ഫീച്ചർ , നോൺ ഫീച്ചർ വിഭാഗങ്ങളിൽ ആണ് ദേശീയ ചലച്ചിത്ര പുരസ്കാര നിർണയം നടന്നത്. ഫീച്ചർ വിഭാഗത്തിൽ 32 ഭാഷകളിലായി 130 എൻട്രികളാണ് പുരസ്ക്കാരത്തിന് പരിഗണിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം 

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ , മാനസി പരേഖ്
സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ​ദുവ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments