Sunday, November 10, 2024
Homeകേരളംകേരള സർവകലാശാല: അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസ്സായി ഉയർത്തും

കേരള സർവകലാശാല: അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസ്സായി ഉയർത്തും

തിരുവനന്തപുരം: കേരള സർവകലാശാല  അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസ്സായി ഉയർത്തും. നിലവിലെ പ്രായപരിധി 40 വയസ്സാണ്. അടുത്ത നടക്കാനിരിക്കുന്ന സെനറ്റ് യോഗത്തിൽ സർവ്വകലാശാലച്ചട്ടം ഇതനുസരിച്ച് പരിഷ്കരിക്കാനുള്ള തീരുമാനം എടുത്തേക്കും.

ഇത് കേരള സർവകലാശാലയിലും മറ്റ് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലും ഉൾപ്പടെ അധ്യാപക നിയമനത്തിനുള്ള മാനദണ്ഡം ഇതാക്കി പുതുക്കും.കേരള സർവകലാശാലക്ക് പിന്നാലെ സംസഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളിലും ഈ മാനദണ്ഡം നടപ്പിലാക്കേണ്ടി വരും.

2022 -ൽ തന്നെ സർവകലാശാല കോളേജ് അധ്യാപക നിയമനത്തിന് പ്രായപരിധി ഒഴിവാക്കിയിരുന്നു. പകരം യുജിസി ചട്ടം പരിഷ്കരിച്ചു, എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലകളും സംസ്ഥാനങ്ങളും തുടർനടപടികൾ എടുക്കാൻ വൈകിയതിനെ തുടർന്ന് നിയമന പ്രായപരിധി അനിശ്ചിതത്തിൽ ആയി. യുജിസി വ്യവസ്ഥ പൂർണമായി സ്വീകരിക്കാതെ തന്നെ കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 ആക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു.

എന്നിട്ടും മറ്റ് പല സർവകലാശാലകളിലും , കോളേജുകളിലും 40 വയസ്സ് എന്ന പ്രായപരിധിയിലാണ് അധ്യാപക നിയമനങ്ങൾ നടത്തിയത്.ഇത് മൂലം ചില അധ്യാപകർ ഹൈക്കോടതിയെ സമീപിക്കുകയും നിയമനത്തിനുള്ള പ്രായപരിധി ഉയർത്താൻ ആവിശ്യം ഉന്നയിക്കുകയും ചെയ്തു. ഇതുവഴി 50 വയസ്സ് എങ്കിലും പ്രായപരിധി നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേരള സർവകലാശാല ഇക്കാര്യത്തിൽ നടപടി തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments