Monday, November 25, 2024
Homeകേരളംസംസ്ഥാനത്തു എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓള്‍പാസ് നിർത്തലാക്കും: ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

സംസ്ഥാനത്തു എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓള്‍പാസ് നിർത്തലാക്കും: ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

തിരുവനന്തപുരം — സംസ്ഥാനത്തു എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓള്‍പാസ് നിർത്തലാക്കും. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.

വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments