Friday, September 20, 2024
Homeകായികംപാരീസ് ഒളിമ്പിക്സ്: ഇന്ത്യൻ ടീം ഹോക്കിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

പാരീസ് ഒളിമ്പിക്സ്: ഇന്ത്യൻ ടീം ഹോക്കിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു ക്വാർട്ടറിൽ പ്രവേശിച്ചു

പാരീസ്: ഒളിംപിക്സ് ഹോക്കി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ 3-2ന് തോൽപ്പിച്ച് ഇന്ത്യ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഒളിംപിക്സിൽ തോൽപ്പിക്കുന്നത്.

അവസാനമായി 1972 ലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

മികച്ച പ്രകടനമാണ് ഇന്ത്യ ഇന്ന് കാഴ്ച്ചവെച്ചത്. തുടക്കത്തിൽ രണ്ടു  ഗോളുകളുടെ ലീഡിലായിരുന്നു ഇന്ത്യൻ ടീം. സ്‌ട്രൈക്കിലൂടെ അഭിഷേകും പെനാൽറ്റി കോർണറിൽ ക്യാപ്റ്റൻ ഹർമൻ പ്രീതുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ നേടിയിരുന്നത്. തുടർന്ന് തോമസ് കെഗ്രിലൂടെ ഓസ്‌ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ തിരിച്ചു വന്നു.

ഹർമൻപ്രീത് ഒരു പെനാൽറ്റി സ്ട്രോക്ക് കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-1 ന് മുന്നിലെത്തി. മത്സരം തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പെനാൽറ്റി സ്‌ട്രോക്കിലൂടെ ഓസ്‌ട്രേലിയ ഒരു ഗോൾ കൂടി തിരിച്ചടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments