Sunday, November 24, 2024
Homeഅമേരിക്കഫോക്കാന ഇലക്ഷന് നിസ്വാർത്ഥ സഹകരണം നൽകിയ വോട്ടർമാർക്ക് നന്ദി: ജോർജി വർഗീസ്, ഇലക്ഷൻ കമ്മറ്റി

ഫോക്കാന ഇലക്ഷന് നിസ്വാർത്ഥ സഹകരണം നൽകിയ വോട്ടർമാർക്ക് നന്ദി: ജോർജി വർഗീസ്, ഇലക്ഷൻ കമ്മറ്റി

ജോർജി വർഗീസ്

ഫോക്കാന ചരിത്രത്തിലേ ഏറ്റവും വലിയ ഇലക്ഷൻ തികച്ചും സമാധാന പരമായി നടത്താൻ സഹകരിച്ച എല്ലാ ഡിലീഗേറ്റുകൾക്കും, അംഗ സംഘടനാ നേതൃത്വത്തിനും, ഇലക്ഷൻ കമ്മറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പർമാരായ ജോർജി വർഗീസ്, ജോജി തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

80 ഓളം സ്ഥാനാർഥികൾ മാറ്റുരച്ച ഈ ഇലക്ഷൻ തികച്ചും കുറ്റമറ്റതായി നടത്താൻ സാധിച്ചു. പൂർണമായും അമേരിക്കൻ ഇലക്ഷൻ മാതൃകയിലാണ് തെരെഞ്ഞുടുപ്പു നടത്തിയത്. ഡെലിഗേറ്റുകൾ ഹാളിൽ വന്നത്തിനു ശേഷം പോലീസും തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും ഐ.ഡിയും ഡെലിഗേറ്റ് ലിസ്റ്റും സൂഷ്‌മ പരിശോധന നടത്തി നൽകുന്ന ബാർ കോഡ് പ്രകാരം ഇലക്ഷൻ കമ്പനി ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്തു നൽകി. 24 പോളിംഗ് ബൂത്തുകൾ ഒരേ സമയത്തു പ്രവർത്തിച്ചതിനാൽ വോട്ടിങ് പ്രക്രീയ ത്വരിത ഗതിയിലാക്കി. നീണ്ട ക്യൂ ഉണ്ടായിട്ടും വോട്ടർമാർ തികച്ചും സംയമനം പാലിച്ചു.

റീജിയണുകളിൽ മത്സരിക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി വ്യത്യസ്ത‌മായ ബാലറ്റുകളാണ് വോട്ടർമാർക്ക് ലഭിച്ചത്. വോട്ടിഗ് സമയത്തു സ്ഥാനാർഥികളുടെ പ്രതിനിധികൾ ഹാളിൽ മുഴുവൻ സമയവും ഇരുന്നു വീക്ഷിക്കുന്നതിനു അവസരം നൽകി. വോട്ടിങ്ങിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പു ഫലം മുഴുവനായി പ്രഖ്യാപിക്കാൻ കഴിഞ്ഞു. മത്സരാർഥികളായ 80 ആളുകളുടെയും അവരുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ തുറന്നു. സ്‌കാനിങ് മെഷീനിൽ വോട്ടുകൾ എണ്ണി സ്ക്രീനിൽ ലൈവ് ആയി പ്രൊജക്റ്റ് ചെയ്‌താണ് ഇലക്ഷൻ കമ്പനി ഫലപ്രഖ്യാപനം നടത്തിയത് എല്ലാവർക്കും ഒരേ സമയത്തു തന്നെ ഫലം കാണാനായി എന്നു മാത്രമല്ല, കുറ്റമറ്റത്തും നിഷ്‌പക്ഷവുമായി.
മുഴുവൻ ഇലക്ഷൻ പ്രക്രീയയും സുതാര്യമായി നടത്താൻ സാധിച്ചത്
എല്ലാവർക്കും നേരിട്ട് ബോധ്യവുമായി.

ഇലക്ഷൻ കമ്മറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്, ജോർജി വർഗീസ്, ജോജി തോമസ് എന്നിവരെ കൂടാതെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സജി പോത്തൻ, ഇലക്ഷൻ ഓഫീസർമാരായ കമ്മാണ്ടർ ജോർജ് കോരുത്, വർഗീസ് പോതാനിക്കാട്, ജിജി ടോം, പ്രീതി നമ്പ്യാർ, സുനൈന ചാക്കോ, അൽഫോൻസാ റഹ്‌മാൻ, മോൻസി ചാക്കോ, സുഷമ പ്രവീൺ എന്നിവരാണ് ഫോക്കാന ചരിത്രത്തിലേ നിർണായകമായ ഈ ഇലക്ഷന് ചുക്കാൻ പിടിച്ചത്.

ജോർജി വർഗീസ്, ഇലക്ഷൻ കമ്മറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments