Monday, November 25, 2024
Homeകേരളംലോകമുലയൂട്ടല്‍ വാരാചരണം ആഗസ്റ്റ് ഏഴുവരെ; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോകമുലയൂട്ടല്‍ വാരാചരണം ആഗസ്റ്റ് ഏഴുവരെ; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടന്നു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ വാരാചരണ സന്ദേശം നല്‍കി.

ഡോ.കെ.കെ ശ്യാംകുമാര്‍( ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍), ഡോ.എസ്. സേതുലക്ഷ്മി (ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ്മെഡിക്കല്‍ ഓഫീസര്‍), ഡോ.ബിജുനെല്‍സണ്‍ (സൂപ്രണ്ട് , തിരുവല്ല താലൂക്ക് ആശുപത്രി), ഡോ.റെനി ജി വര്‍ഗീസ് (പ്രസിഡന്റ്, ഐ.എ.പി പത്തനംതിട്ട), ഡോ.ബിബിന്‍സാജന്‍ (സെക്രട്ടറി, ഐ.എ.പി, പത്തനംതിട്ട), ആര്‍.ദീപ (ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ) ഷീജിത്ത് ബീവി (എം.സി.എച്ച്ഓഫീസര്‍ ഇന്‍ചാര്‍ജ് ) തുടങ്ങിയവര്‍ സംസാരിച്ചു.

മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്‍ക്കും നല്‍കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. വാരാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം എന്നിവയും സംഘടിപ്പിക്കും. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കല്‍, ആറുമാസം മുതല്‍ രണ്ടു വയസുവരെ കുട്ടികള്‍ക്ക് മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാല്‍കൂടി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വാരാചരണം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments