Monday, October 21, 2024
Homeഅമേരിക്കവയനാടിന്റെ വിതുമ്പലിന് ഒപ്പം ഫൊക്കാനയും

വയനാടിന്റെ വിതുമ്പലിന് ഒപ്പം ഫൊക്കാനയും

ശ്രീകുമാർ ഉണ്ണിത്താൻ

വയനാട് ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്‌ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി,കാണാതായത് 225 പേർ .നിരവധി ആളുകൾ ആശുപത്രികളിൽ , ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത്ചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നവരുടെ മുന്നിലേക്ക് സഹായഹസ്തവുമായി ഫോകാനയും ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ സംവിധാനം ഉൾപ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം ഫൊക്കാനയും ഭാഗമാകും എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒന്നുമില്ലാതെ ആയവർ , കരൾ അലിയിപ്പിക്കുന്ന കാഴ്ചകൾ. ഭയാനകമായ ദുരന്തം, ഒരു പക്ഷെ ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. ഇന്നലെ വരെ ഉണ്ടായിരുന്നവർ ഇന്ന് അവർ എവിടെ ആണ്? അവരുടെ ശരീര ഭാഗങ്ങൾ ഒഴുകി നടക്കുന്നു, അവരുടെ സ്വപ്നങ്ങൾ എല്ലാം ഈ വെള്ളപ്പാച്ചലിൽ അനന്തതയിലേക്ക് ഒഴുകിയപ്പോൾ ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട അവർക്കു മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമാകുന്നു!!!

ഈ വാർത്ത അറിഞ്ഞപ്പോൾ തന്നെ ഫൊക്കാന കേരളാ ഗവൺമെന്റ് മായി ബന്ധപ്പെടുകയും എല്ലാവിധ സഹായ സഹകരണങ്ങൾ ഉറപ്പു നൽകുകയും ചെയ്തു . സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ സംവിധാനം ഉൾപ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം ഫൊക്കാനയും ഭാഗമാകും. ഇപ്പോൾ
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ മഹാദുരന്തത്തിൽ ജീവഹാനി വന്നവരെ സഹായിക്കാനും എല്ലാം നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനും നമുക്കും കേരളാ ഗവൺമെന്റിന് ഒപ്പം സഹകരിക്കാം.

സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ഭുരന്ത ഭൂമിയെ വിണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോർക്കാം. മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ചെയ്തു നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി ഒന്നിക്കാം.

ഈ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം അർപ്പിക്കുന്നതിനോടൊപ്പം അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഫൊക്കാനയും പങ്കുചേരുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ , മറ്റ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments