Friday, October 18, 2024
Homeകേരളംസിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ മൂന്നു താരങ്ങൾക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ മൂന്നു താരങ്ങൾക്ക് പരിക്കേറ്റു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ മൂന്നു താരങ്ങൾക്ക് പരിക്കേറ്റു. അർജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എംജി റോഡിൽ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. മൂന്ന് താരങ്ങൾക്കും നേരിയ പരിക്കേറ്റു. താരങ്ങൾ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിടെയാണ് സംഭവം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയുമായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസമാണ് എറണാകുളത്ത് ആരംഭിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്യാം മോഹൻ, ബിനു പപ്പു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റർ – ചമൻ ചാക്കൊ, സംഗീതം – ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ – സുധാർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണക്‌സ് സേവ്യർ, കോസ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്, ഹിരൺ, ഡിസൈൻസ് – യെല്ലോടൂത്ത്, സ്റ്റിൽസ് – വിഘ്‌നേശ്, കണ്ടന്‍റ് &മാർക്കറ്റിങ് ഡിസൈൻ – പപ്പെറ്റ് മീഡിയ, പി ആർ ഒ – എ എസ്. ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments