കൊച്ചി: വാഹനങ്ങളുടെ എഞ്ചിനടക്കം രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവർക്ക് ഇനി മുട്ടൻ പണി കിട്ടും. വണ്ടി പിടിച്ചെടുത്ത് ആക്രികളുടെ കൂട്ടത്തിൽ ചേർക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ മുദ്രവെച്ച വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഇത്.
വയനാട് പനമരത്ത് ക്രമിനല്‍ കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരി, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സഞ്ചരിച്ച പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. എന്‍ജിനോ സസ്‌പെഷനോ രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.