Friday, September 20, 2024
Homeകേരളംശക്തമായ മഴയും, ഇടിമിന്നലിനും സാധ്യത :-മൂന്നിടത്ത് യെല്ലോ അലേർട്ട്

ശക്തമായ മഴയും, ഇടിമിന്നലിനും സാധ്യത :-മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും മിതമായതോ ഇടത്തരം മഴയോ തുടരും. അതേസമയം തുടർച്ചയായ മഴയ്ക്ക് സാധ്യത കുറവാണ്. കാലവർഷകാറ്റ് കൊങ്കൺ മഹാരാഷ്ട്ര മേഖലയിൽ ശക്തമായി തുടരുന്നതിനാലാണ് വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

യെല്ലോ അലേർട്ട്

03 – 07 – 2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

04 – 07 – 2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

05- 07 – 2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06 – 07 – 2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. മെയ്‌ 30 നു കേരളത്തിൽ എത്തിയ കാലവർഷം 34 ദിവസമെടുത്തു സാധാരണയിലും ആറുദിവസം നേരത്തെയാണ് ഇത്തവണ രാജ്യം മുഴുവൻ വ്യാപിച്ചത്. കഴിഞ്ഞ വർഷവും ജൂലൈ 2 നാണ് ( 25 ദിവസം ) രാജ്യത്ത് മുഴുവൻ എത്തിച്ചേർന്നത്.

ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യകിഴക്കൻ അറബിക്കടലിന്‍റെ ഭാഗങ്ങളിലും 55 കിലോമീറ്റർ വരെയും ചിലസമയത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതോടൊപ്പം ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാടെ തീരം, തെക്ക് കിഴക്കൻ അറബിക്കൽ വടക്കൻ ഭാഗങ്ങൾ, തെക്കൻ – മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ  45 കി. മീ വരെയും ചില അവസരങ്ങളിലെങ്കിലും മണിക്കൂറിൽ 55 കി. മീ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments