രാജ്യത്ത് നിലവിൽ വന്ന പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ് കോന്നി പോലീസ് കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യുണിറ്റുമായി ചേർന്നു സംഘടിപ്പിച്ചു.
കോന്നി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി നിയാസ്, കോന്നി പോലീസ് ഇൻസ്പെക്ടർ ആർ രതീഷ് , സബ്ബ് ഇൻസ്പെക്ടർ എസ് ഷമീർ എന്നിവർ ക്ലാസ്സ് നയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാര്യാലയത്തിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത ബോധവൽക്കരണ റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചപ്പോൾ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു റാലിയെ അഭിസംബോധന ചെയ്തു.
എസ് ഐ എം ബിജുമോൻ, പി ആർ ഒ സക്കറിയ , കെ രാജേഷ് ,സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ്, കെ എസ് ശ്രീജ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ എസ് സൗമ്യ എന്നിവർ സംസാരിച്ചു.