Monday, November 25, 2024
Homeഇന്ത്യവിറങ്ങലിച്ച്‌ ഉത്തരേന്ത്യ: ഡൽഹിയിൽ മരണം 11 ആയി.

വിറങ്ങലിച്ച്‌ ഉത്തരേന്ത്യ: ഡൽഹിയിൽ മരണം 11 ആയി.

ന്യൂഡൽഹി; ഉഷ്‌ണതരംഗത്തിന്‌ പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,ഗുജറാത്ത്, പശ്ചിമബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്‌, രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്‌.

രാജ്യതലസ്ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 11 ആയി. വാഹനയാത്രക്കാരായ നാലുപേർ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ്‌ മുങ്ങിമരിച്ചത്‌. വസന്ത് വിഹാറിൽ നിർമാണം നടക്കുന്ന സ്ഥലത്തെ മതിൽ തകർന്ന്‌ 4 തൊഴിലാളികൾ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ റെക്കോഡ്‌ മഴയാണ്‌ ഡൽഹിയിൽ പെയ്‌തത്‌. ജൂണിലെ 88 വർഷത്തിനിടയിലെ ഉയർന്ന മൺസൂൺ മഴയാണിത്‌. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ 60 സർവീസ്‌ റദ്ദാക്കി. നിരവധി സർവീസ്‌ വൈകി. മേൽക്കൂര തകർന്ന്‌ ഒരാൾ മരിച്ച ഒന്നാം നമ്പർ ടെർമിനൽ അടച്ചിട്ടിരിക്കുകയാണ്‌. ഞായറാഴ്‌ച മഴ കുറഞ്ഞെങ്കിലും റോഡ്‌ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. 778 കോടി രൂപ ചെലവിൽ നിർമിച്ച പ്രഗതി മൈതാനത്തിലേക്കുള്ള ടണൽ വെള്ളം നിറഞ്ഞതോടെ അടച്ചു. വൈദ്യുതിബന്ധവും പലയിടത്തും താറുമാറായി.

തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെ സുഖിനദിയിലുണ്ടായ വെള്ളക്കെട്ടിൽ നിരവധി ഗ്രാമങ്ങളിൽ വെള്ളംകയറി.  കാറുകളടക്കം ഒഴുകിപ്പോയി.  മഹാരാഷ്‌ട്രയിലെ ലോനാവാല വെള്ളച്ചാട്ടത്തിൽ ഒഴിക്കിൽപ്പെട്ട ഏഴംഗ കുടുംബത്തിലെ അഞ്ചുപേരെ കാണാതായി. രണ്ടുപേർ നീന്തിരക്ഷപെട്ടു.
ശനിയാഴ്‌ച കിഴക്കൻ ലഡാക്കിലെ ഷ്യോക്‌ നദിയിലെ ഉരുൾപൊട്ടലിൽ ടാങ്ക്‌ ഒഴുകിപ്പോയി അഞ്ച്‌ സൈനികർ വീരമൃത്യുവരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments