Sunday, November 24, 2024
Homeഅമേരിക്കപോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി.

പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി.

ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. പലരുടെയും ജീവിത മാര്‍ഗം കൂടിയാണത്. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സ്വന്തം കണ്ടന്റുകള്‍ പങ്കുവെക്കുന്നതിനും കച്ചവടക്കാര്‍ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു.

കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി

അക്കൗണ്ടുകളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ ഇടപെടല്‍ അഥവാ എന്‍ഗേജ്‌മെന്റ് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൊസേരി പറയുന്നു. തുടക്കത്തില്‍ ഒന്നു രണ്ട് ദിവസം മാത്രം നോക്കിയാല്‍ പോര, രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്‌മെന്റ് നിരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉള്ളടക്കങ്ങള്‍ക്ക് ആഴ്ചകള്‍ക്കപ്പുറത്തേക്ക് സാധ്യതകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ആളുകളില്‍ കൂടുതലും അവര്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് നമ്മള്‍ അതിനെ വിളിക്കുന്നത്. ഉപഭോക്താവിന് റെക്കമെന്റ് ചെയ്ത് വരുന്ന ഉള്ളടക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായിരിക്കും. അതിനാല്‍ ദിവസങ്ങളോളം പോസ്റ്റുകള്‍ നിരീക്ഷിക്കണമെന്നാണ് മൊസേരി പറയുന്നത്.

ഷെയറുകളുടെ എണ്ണം വിശകലനം ചെയ്യലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കണ്ടന്റുകളില്‍ ആളുകളുടെ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. ഏറ്റവും അധികം ആളുകള്‍ ഷെയര്‍ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് നിങ്ങളുടെ പ്രേക്ഷക കമ്മ്യൂണിറ്റിക്കുള്ളില്‍ സ്വീകാര്യതയുള്ള ഒന്നായിരിക്കും. മൊസേരി പറഞ്ഞു.

അതായത് സമാനമായ ഉള്ളടക്കങ്ങള്‍ക്ക് നിങ്ങളുടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെന്നര്‍ത്ഥം. മൊസേരിയുടെ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായവ ഭാവിയില്‍ നിര്‍മിക്കുന്നത് അക്കൗണ്ടിന്റെ സ്വീകാര്യത വര്‍ധിപ്പിക്കും.

അതുപോലെ റീലുകളേക്കാള്‍ കരോസെലുകളില്‍ എന്‍ഗേജ്‌മെന്റ് വര്‍ധിക്കുന്നതിന്റെ കാരണവും മൊസേരി വ്യക്തമാക്കി. ഒന്നിലധികം ചിത്രങ്ങള്‍ ഒരുമിച്ച് പങ്കുവെക്കുന്നതാണ് കരോസലുകള്‍. ഉപഭോക്താവിന്റെ ഫീഡില്‍ കരോസലുകള്‍ ഒന്നിലധികം തവണ പ്രത്യക്ഷപ്പെടും. ഉപഭോക്താവ് കരോസലിലെ ആദ്യ ചിത്രം മാത്രം കാണുകയും മറ്റ് ചിത്രങ്ങളിലേക്ക് സൈ്വപ്പ് ചെയ്യാതിരിക്കുകയും ചെയ്താല്‍. ആ കരോസല്‍ ഇന്‍സ്റ്റാഗ്രാം വീണ്ടും അയാളെ കാണിക്കും. ഉപഭോക്താവ് എവിടെയാണോ നിര്‍ത്തിയത് ആ ചിത്രമായിരിക്കും കാണിക്കുക. കരോസലിന് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരവസരം കൂടി നല്‍കുകയാണ് അത് വഴി. സ്വാഭാവികമായും ഇത് എന്‍ഗേജ്‌മെന്റ് വര്‍ധിക്കുന്നതിന് ഇടയാക്കും.

ഫോളോവര്‍മാരുടെ എണ്ണത്തേക്കാള്‍ എന്‍ഗേജ്‌മെന്റിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഫോളോവര്‍മാരുടെ എണ്ണം നിങ്ങളുടെ ആകെ റീച്ച് വര്‍ധിപ്പിക്കുമെങ്കിലും നിങ്ങളുടെ പോസ്റ്റില്‍ ആളുകള്‍ ഇടപെടുന്നുണ്ടോ എന്നതിലാണ് കാര്യം. കമന്റുകളായും ലൈക്കുകളായും ആളുകള്‍ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നതിനെയാണ് എന്‍ഗേജ്‌മെന്റ് എന്ന് വിളിക്കുന്നത്.

നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കുറഞ്ഞാലും നിങ്ങളുടെ എന്‍ഗേജ്‌മെന്റ് കൂടുതലാണെങ്കില്‍ അത് നല്ല ലക്ഷണമാണെന്ന് മൊസേരി പറയുന്നു. കൂടുതല്‍ ആളുകള്‍ നിങ്ങളുടെ ഉള്ളടക്കവുമായി ഇടപഴകുന്നുണ്ടെന്നാണ് അതിനര്‍ത്ഥം. അതേസമയം നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കൂടുകയും എന്‍ഗേജ്‌മെന്റ് കുറയുകയും ചെയ്താല്‍ അത് മോശം ലക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അക്കൗണ്ട് നിരന്തരം നിരീക്ഷിക്കുകയും എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments