Sunday, December 22, 2024
Homeസ്പെഷ്യൽഅമ്മ വീട് (ഓർമ്മക്കുറിപ്പ്) ✍ആൽഫി കൂള

അമ്മ വീട് (ഓർമ്മക്കുറിപ്പ്) ✍ആൽഫി കൂള

ആൽഫി കൂള

കുട്ടിക്കാലത്ത് ആയാലും ഇപ്പോഴയാലും ജീവിതത്തിലെ ഒരുപാട് നല്ല ഓർമകൾ തന്നിട്ടുള്ള ഒരു ഇടം ആണ് ഞങ്ങളുടെ അമ്മ വീട്. സ്വന്തം വീട്ടിൽ നിൽക്കുമ്പോളും കുറച്ചകലെ ഒരു കൊച്ചു വീട്ടിൽ മാതാപിതാക്കളെ പോലെ തന്നേ ഞങ്ങളുടെ പ്രിയപെട്ടവർ ഉണ്ടല്ലോ എന്നും, വെക്കേഷൻ ആയാൽ എപ്പോൾ അങ്ങോട്ട് പോകാം എന്നുള്ള ചിന്തകൾ ആണ് ഞങ്ങളുടെ മനസ്സിൽ.. അവിടെ ഉള്ളവർ ഞങ്ങളുടെ മാത്രം ആണെന്നുള്ള സ്വൽപ്പം അഹങ്കാരവും ഞങ്ങൾക്ക് ഉണ്ട് കേട്ടോ..

വെക്കേഷൻ ആയാൽ പിന്നെ അമ്മ വീട്ടിലേക്ക് പോകുന്നത്തിൻ്റെ ഉത്സവം ആണ്. പിന്നീട് അങ്ങോട്ട് ദിവസങ്ങൾ കടന്നു പോകല്ലേ എന്നായിരിക്കും ഞങ്ങളുടെ പ്രാർത്ഥന. ബാഗ് എല്ലാം പാക്ക് ചെയ്ത്‌ ഞങ്ങൾ ഇങ്ങനെ കാത്തിരിക്കും. അപ്പോഴായിരിക്കും മുറ്റത്ത് നിന്ന് ഏറ്റവും പ്രിയപെട്ട വണ്ടിയുടെ ഹോൺ മുഴക്കം കേക്കുന്നത്. ഏതൊക്കെ ശബ്ദങ്ങൾ മറന്നാലും ഈ ഒരു ഹോൺ മുഴക്കം ഞങ്ങളുടെ കാതുകളിൽ നിന്ന് പോവുകയില്ല. കേട്ടപാതി അങ്കിളെ എന്ന് വിളിച്ച് കൊണ്ട് മുറ്റത്തേക്ക് ഒരു ഓട്ടം ആണ്. ഞങ്ങളെ സ്ഥിരം വന്ന് കൊണ്ടുപോകുന്നത് ഞങ്ങടെ അങ്കിൾ ആണ്. അമ്മയുടെ അനിയൻ ആണെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛൻ്റെ സ്ഥാനം ആണ് അങ്കിൾക്ക് ഉള്ളത്. അതിലുപരി ഞങ്ങടെ ബെസ്റ് ഫ്രണ്ട്, ഈ ഭൂമിയിലെ ഏറ്റവും പ്രിയപെട്ട മനുഷ്യൻ.

പിന്നീട് അങ്കിൾൻ്റെ കൂടെയുള്ള യാത്രയാണ്. വെറും യാത്ര എല്ലാ കേട്ടോ.. ഒരു ഒന്നൊന്നര സഹസിക യാത്ര. രാത്രി ആയാൽ വണ്ടിൽ ഇരുന്ന് കൊണ്ടുള്ള പ്രേത കഥകൾ മൂപ്പരുടെ സ്ഥിരം പരിപാടി ആണ്. പോത്തുംകാൽ, എരക്കൽ കുളം, വെള്ളസാരി പ്രേതം, ഇവരെല്ലാം ഞങ്ങളുടെ അങ്കിളുടെ ഭാവനയിലെ കൂട്ടുകാരും ലൊക്കേഷനുകളും ആണ്. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നെങ്കിലും അന്ന് അത് ഭയപെടുത്തുന്ന തമാശകൾ ആയിരുന്നു. അങ്ങനെ യാത്ര ചെന്ന് അവസാനിക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്തിലാണ്.. മുറ്റത്ത് ഇറങ്ങുമ്പോൾ തന്നെ പഴയ ഓർമകളൂടെയും കുട്ടിക്കാലത്തിന്റെയും ഗന്ധം ആണ് ഞങ്ങൾക്ക് ചുറ്റും നിൽക്കുന്നത്. ഞങ്ങളെ കണ്ട ഉടൻ അപ്പാപ്പനും അമ്മാമയും ഓടി വരും. ഈ ഒരു കാഴ്ച്ച ഒരിക്കലും മായരുതേ എന്നാണ് ഈ സമയത്ത് ഞങ്ങളുടെ ചിന്ത. പിന്നെ അങ്ങോട്ട് ഞങ്ങളുടെ വയറ് എത്രത്തോളം നിറയ്കാൻ പറ്റുമോ അത്രത്തോളം കഴിപ്പിക്ക്യലാണ് ഞങ്ങളുടെ അമ്മമയുടെ പ്രധാന ദൗത്യം. പിന്നെ ആൻ്റിയുമായുള്ള സമയം അതിലേറെ പ്രിയപെട്ട ഓർമ്മയാണ്. ബന്ധത്തിൽ ആന്റി ആണെങ്കിലും ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം ചേച്ചിയമ്മ ആണ്. പിന്നെ പതിരാത്രി വരെയുള്ള ലുഡോ കളിയും ഞങ്ങളുടെ സ്ഥിരം പരുപാടി ആണ്. വിട്ട് കൊടുക്കതെയുള്ള വാശിയേറിയ ഗെയിം ആണ് ഞങ്ങളുടേത്. കൂട്ടത്തിൽ ഞങ്ങളുടെ അയൽപക്കത്തെ ചേട്ടനും വരാറുണ്ട്. ആ ചേട്ടനും ഞങ്ങടെ സ്വന്തം ചേട്ടനെ പോലെ ആണ്. ആ ഗെയിംമിൽ തോൽക്കുന്ന ആളാണ് പിന്നെ അങ്ങോട്ട് കളിയക്കലുകൾ ഏറ്റ് വാങ്ങുന്ന വ്യക്തി.. അപ്പോളാണ് അപ്പാപ്പൻ്റെ ചെറു ദേഷ്യതോടെയുള്ള പറച്ചിൽ: “ഉറങ്ങാറയിലെ പിള്ളേരെ? ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ!?… ഇത് കെട്ടപാടെ എല്ലാവരും ഉറങ്ങാൻ ആയി ഓടും.
ഉണ്ടല്ലോ!?… ഇത് കെട്ടപാടെ എല്ലാവരും ഉറങ്ങാൻ ആയി ഓടും.

ഉറങ്ങാൻ കിടക്കുമ്പോളും ഇനിയുള്ള ദിവസങ്ങളെ പറ്റി ആയിരിക്കും മനസിൽ ഓടി വരുന്നത്. അമ്മ വീട്ടിലെ പ്രധാന ഓർമ്മയാണ് മുറുക്കി കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം. അമ്മാമയുടെ വിരലുകൾ മുടിയിഴകളിലൂടെ തഴുകുമ്പോൾ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും കരുതലാണ് ഞങ്ങളുടെ ഉള്ളിൽ നിറയുന്നത്. പിന്നെയുള്ള സമയങ്ങളിൽ അപ്പാപന്റെ സർവ്വവിജ്ഞാന കോശം പോലെ ഉള്ള ബുദ്ധി ആണ് പ്രധാന താരം. അപ്പാപന്റെ അറിവും ചിന്തയും ഇന്നും ഞങ്ങൾക്ക് ഒരു അത്ഭുതം ആണ്. അംഗ്‌നിയിൽനിന്ന് കുഞ്ഞ് മെഴുകുതിരിയിലേക്കെന്ന പോലെ പൊടിപിടിച്ച കിടക്കുന്ന ഞങ്ങളുടെ തലച്ചോറിലേക്ക് അപ്പാപൻ അറിവിന്റെ അഗ്നി പകർന്നതരും. പിന്നീട് അമ്മാമയുടെ ഊഴം ആണ്. അതിൽ നിറയെ ജീവിതപാഠങ്ങൾ ആണ്, അമ്മാമ പഠിച്ച അനുഭവങ്ങളും പച്ചയായ ജീവിതിന്റെ കയ്പ്പും മധുരവും എല്ലാം ചേർന്ന കഥകൾ. ആണ്.ഇതെല്ലാം ഒരു അത്ഭുതം എന്നപോലെ ഞങൾ കെട്ടിരിക്കും. എങ്ങനെ മറ്റുള്ളവർക്ക് നന്മ ചെയ്യാം,എങ്ങനെ ഒരു സത്യസന്ധനായി ജീവികാം എന്ന് പറയാതെ തന്നെ ജീവിതത്തിലൂടെ അങ്കിൾ ഞങ്ങൾക്ക് കാട്ടി തന്നിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യണം എന്ന വലിയൊരു പാഠം ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങളുടെ അങ്കിൾ ആണ്. ഒരു പെൺകുട്ടി പ്രതികൂല സാഹചര്യത്തിിൽ എത്രത്തോളം ശക്തമായി നിൽക്കണം എന്നും ആൻ്റി ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളുടെ കുഞ്ഞനിയനെ എങ്ങനെ മറക്കാൻ ആണ്?? അവനില്ലെങ്കിൽ ആ വീട് ഇല്ല. അവൻ്റെ ചിരിയും അറിവും കളികളും എന്നും ഞങ്ങളുടെ പ്രിയപ്പെട്ടതാണ്. എത്ര വലുതായാലും അവൻ ഞങ്ങളുടെ കുഞ്ഞു വാവയാണ്.

ഒത്തിരി കളികളും ചെറിയ പിണക്കങ്ങളും അതിലേറെ കൊതിയൂറുന്ന ഭക്ഷ്ണങ്ങളും ആയി ദിവസങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോകുന്നത്. തിരിച്ച് അവരോടെല്ലാം യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇനിയെന്നാണ് ഇങ്ങനെ വരാൻ പറ്റുക എന്ന ആശങ്കയും വിഷമവും ആണ് ഞങ്ങളുടെ മനസ്സിൽ.. പിന്നെ കലങ്ങിയ കണ്ണുകളുമായി അവിടെ നിന്ന് ഇറങ്ങും.

പ്രായം എത്ര കഴിഞ്ഞാലും ആ വീട്ടിലേക്ക് എത്തുമ്പോൾ എന്നും അമ്മമ്മയുടെ ചോറുരളക് കൊതിക്കുന്ന കുട്ടികൾ ആയിരിക്കും ഞങൾ.. വീണ്ടും വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്ന നല്ല ഓർമകളുടെ കൂട്ടത്തിലെ പ്രധാന ഓർമ്മയാണ് അമ്മ വീട്…

ഞങ്ങളുടെ എല്ലാ ഓർമ്മകളും നിറഞ്ഞ് നിൽക്കുന്ന എടത്തിരുത്തി വീണ്ടും അവിടുത്തെ നല്ല മനുഷ്യരും എന്നും ഞങ്ങളുടെ ഹൃദയത്തില് സൂക്ഷിച്ച് വെച്ചട്ടുണ്ടാകും.

ഈ ഭൂമിയിലെ ഞങ്ങളുടെ ഏറ്റവും പ്രിയപെട്ട ഒരിടം… അമ്മ വീട്

✍ആൽഫി കൂള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments