Monday, December 23, 2024
Homeഅമേരിക്കചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിൽ ദിവ്യകാരുണ്യ പ്രദക്ഷിണം .

ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിൽ ദിവ്യകാരുണ്യ പ്രദക്ഷിണം .

ജോർജ് അമ്പാട്ട്

ചിക്കാഗോ:- ദിവ്യകാരുണ്യ പുതു ജീവിതത്തിൻ്റെ ഭാഗമായി വടക്കെ അമേരിക്കയിലെമ്പാടും വിശ്വാസികൾ ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ നടത്തി വരികയാണ്.

ഇൻഡ്യാനപൊളിസിൽ വെച്ച് ജൂലൈ മാസം നടത്തപ്പെടുന്ന ദേശിയ ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ഭാഗമായി അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരഞ്ഞു നിന്നും, വടക്കും കിഴക്കും അതിർത്തികളിൽ നിന്നും 4 ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ നടന്നു വരികയാണ്. അമേരിക്കയിലെ നിരവധി തീർത്ഥാടകർ തങ്ങളുടെ ദൈവിശ്വാസം ഏറ്റു പറഞ്ഞ് ദിവ്യ കാരുണ്യ നാഥനെ നെഞ്ചിലേറ്റി ഈ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നു.

വടക്കു ഭാഗത്തു നിന്നുള്ള തീർത്ഥയാത്ര വിസ്കോൺസിൻ, ഇല്ലിനോയി സംസ്ഥാനങ്ങൾ പിന്നിട്ട് ഇൻഡ്യാന പൊളിസിൽ എത്തി ചേരുന്നതാണ്. ഈ ദിവ്യ കാരുണ്യ തീർത്ഥയാത്ര ജൂൺ 30 ഞായറഴ്ച ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ കത്തിഡ്രലിൽ എത്തിച്ചേരുന്നു.

ജൂൺ 30-ന് വൈകിട്ട് രൂപതാദ്ധക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയിൽ ലത്തിൻ റീത്തിലും, പൗരസ്ത്യ റീത്തിലുമുള്ള ചിക്കാഗോ മേഖലയിലെ നിരവധി വൈദികർ സഹകാർമികരായിരിയ്ക്കും. ഈ ചരിത്ര മൂഹൂർത്തിൽ പങ്കാളികളാകാൻ റീത്തു ഭേദ്യമന്യെ അനേകം തീർത്ഥാടകർ എത്തി ചേരുന്നതാണ്. ദിവ്യബലിയക്ക് ശേഷം ദേവാലയങ്കണത്തിൽ പ്രത്യേകം തയ്യാറക്കിയിരിക്കുന്ന വീഥിയിലുടെ അനേകം വൈദികരും, സമർപ്പിതരും, ദൈവജനങ്ങളും പങ്കെടുത്തു കൊണ്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.

ഭക്തിസാന്ദ്രമായ ഈ അന്തരീക്ഷണത്തിന് മാറ്റു കുട്ടാൻ ബാലിക ബാലന്മാർ പ്രക്ഷിണത്തിൻ്റെ ഇരുവശത്തും അണി നിരന്ന് പൂക്കൾ വിതറി ദിവ്യകാരുണ്യനാഥനെ എതിരേൽക്കുന്നതായിരിക്കും.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ തീർത്ഥയാത്രയിൽ വെള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് എല്ലാ വിശ്വാസികളും പങ്കെടുത്ത് ദിവ്യനാഥൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ക്ഷണിക്കുകയാണ് ഇടവക വികാരി ഫ: തോമസ് കടുകപ്പിള്ളിയും ഫ : ജോയൽ പയസും.

ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം മാർ ജോയി ആലപ്പാട്ട് വിശുദ്ധ തോമാ ഗ്ലീഹായുടെ ഇടവക തിരുന്നാളിന് തുടക്കും കുറിച്ചു കൊണ്ട് കെടിയേറ്റ് നടത്തുന്നതായിരിയ്ക്കും

ജോർജ് അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments